ഇടുക്കി : ഷാജൻ സ്കറിയക്ക് നേരെയുണ്ടായ ആക്രമണത്തിൽ നാല് പേർ പിടിയിൽ. ഇവർ പിടിയിലായത് ബംഗളുരുവിൽ ഒളിവിൽ കഴിയുന്നതിനിടെയാണ്. (Attack on Shajan Skaria)
പ്രതികളെ വലയിലാക്കിയത് പ്രത്യേക അന്വേഷണ സംഘമാണ്. ഇവർ ആക്രമണം നടത്തിയ ദിവസം തന്നെ ബെംഗളുരുവിലേക്ക് കടന്നിരുന്നു. വധശ്രമമടക്കമുള്ള ഗുരുതര വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയത്.
അഞ്ചംഗ സംഘമാണ് ഷാജൻ സ്കറിയയെ ആക്രമിച്ചത്. ഇത് സി പി എം പ്രവർത്തകർ ആണെന്ന് അദ്ദേഹം മൊഴി നൽകിയിരുന്നു.