ഇടുക്കി : തനിക്ക് നേരെയുണ്ടായ ആക്രമണത്തിൽ പ്രതികരിച്ച് ഷാജൻ സ്കറിയ. തന്നെ കൊല്ലാനായി ബോധപൂർവ്വം നടന്ന ശ്രമമാണ് എന്നാണ് അദ്ദേഹം പറഞ്ഞത്. ആക്രമണത്തിന് നേതൃത്വം നൽകിയത് മാത്യൂസ് കൊല്ലപ്പള്ളി എന്ന സി പി എം പ്രവർത്തകൻ ആണെന്ന് തിരിച്ചറിഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. (Attack on Shajan Skaria)
കഴിഞ്ഞ ദിവസംതൊടുപുഴയിൽ വച്ചാണ് ഷാജൻ സ്കറിയ ആക്രമിക്കപ്പെട്ടത്. ഇതിൻ്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. സി പി എം പ്രവർത്തകരാണ് ആക്രമിച്ചതെന്ന് പോലീസ് വ്യക്തമാക്കി.
ഷാജൻ നൽകിയ വിവരങ്ങളെ അടിസ്ഥാനമാക്കി 5 പേരെ തിരിച്ചറിഞ്ഞു. ഒളിവിലുള്ളവർക്കായി പോലീസ് അന്വേഷണം നടത്തുകയാണ്.