Shafi Parambil : 'തിരുട്ടു ഫാമിലിക്ക് സംരക്ഷണം ഒരുക്കാനുള്ള കാവൽ നായ്ക്കളുടെ പണി': ഷാഫിക്ക് മർദ്ദനമേറ്റ സംഭവത്തിൽ അബിൻ വർക്കി

മുഖ്യമന്ത്രിയും മകനും മകളും ചേർന്ന തിരുട്ട് ഫാമിലിയാണ് കേരളം ഭരിക്കുന്നതെന്ന് അദ്ദേഹം വിമർശിച്ചു.
Shafi Parambil : 'തിരുട്ടു ഫാമിലിക്ക് സംരക്ഷണം ഒരുക്കാനുള്ള കാവൽ നായ്ക്കളുടെ പണി': ഷാഫിക്ക് മർദ്ദനമേറ്റ സംഭവത്തിൽ അബിൻ വർക്കി
Published on

കോഴിക്കോട് : ഷാഫി പറമ്പിൽ എം പിക്കെതിരായ ആക്രമണത്തെ അപലപിച്ച് അബിൻ വർക്കി. പോലീസിൻറേത് തിരുട്ട് ഫാമിലിക്ക് സംരക്ഷണം ഒരുക്കാനുള്ള കാവൽ നായ്ക്കളുടെ പണിയാണെന്നാണ് അദ്ദേഹം പറഞ്ഞത്. (Attack on Shafi Parambil MP)

മുഖ്യമന്ത്രിയും മകനും മകളും ചേർന്ന തിരുട്ട് ഫാമിലിയാണ് കേരളം ഭരിക്കുന്നതെന്ന് അദ്ദേഹം വിമർശിച്ചു. ഒരു ജനപ്രതിനിധിയെ ലക്ഷ്യമിട്ട് പോലീസ് അക്രമണം അഴിച്ചുവിടുന്ന സംഭവം ഇതുവരെ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വി.എസ്. സുജിത്തിനെ പോലീസ് മർദ്ദിച്ചപ്പോൾ സ്വീകരിച്ച നിലപാട് ഇനിയും ആവർത്തിക്കില്ലെന്നും അബിൻ വർക്കി പറഞ്ഞു.

Related Stories

No stories found.
Times Kerala
timeskerala.com