തിരുവനന്തപുരം : ഷാഫി പറമ്പിൽ എം പിക്കെതിരായ അക്രമത്തിൽ പ്രതികരിച്ച് ഡി വൈ എഫ് ഐ നേതാവ് വി കെ സനോജ് രംഗത്തെത്തി. പേരാമ്പ്രയിൽ യൂത്ത് കോൺഗ്രസ് -ലീഗ് ഗുണ്ടാ സംഘം അക്രമം നടത്തുന്നു എന്നാണ് അദ്ദേഹം പറഞ്ഞത്. (Attack on Shafi Parambil MP)
പഞ്ചായത്ത് പ്രസിഡൻ്റിനെ അക്രമിച്ചുവെന്നും, എൽ ഡി എഫ് അതിൽ പ്രതിഷേധിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി. ഷാഫിയും സംഘവും അത് തടസപ്പെടുത്താനായി ഷോയുമായി ഇറങ്ങിയെന്നും, ഈ കെണിയിൽ വീഴാതിരികയാണ് എൽ ഡി എഫ് പിരിഞ്ഞു പോയെന്നും പറഞ്ഞ അദ്ദേഹം, ഷാഫിയുടെ കാഞ്ഞ ബുദ്ധി തിരിച്ചറിഞ്ഞു എന്നും, ഷാഫിയും രാഹുലും ക്രൈം സിൻഡിക്കേറ്റ് ആണെന്നും ആരോപിച്ചു.
ഇനിയും ഷോയുമായി വന്നാൽ ഡി വൈ എഫി പ്രതികരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. റൂറൽ എസ് പി പറഞ്ഞതിൽ തെറ്റില്ലെന്നും, ഷാഫിക്ക് അടികൊണ്ടത് വെറുതെ നിന്നതിനല്ല എന്നും സനോജ് പറഞ്ഞു. ആദ്യമായിട്ടാണോ ഒരു ജനപ്രതിനിധിക്ക് അടികിട്ടുന്നതെന്നാണ് അദ്ദേഹത്തിൻ്റെ ചോദ്യം.