Shafi Parambil : 'CPM ഗൂഢാലോചന, ഷാഫിക്കെതിരായ ആക്രമണം ആസൂത്രിതം': മുല്ലപ്പള്ളി രാമചന്ദ്രൻ

എം പിക്ക് ജനങ്ങൾക്കിടയിലുള്ള ജനസമ്മതി സി പി എമ്മിനെ ഭയപ്പെടുത്തുന്നു എന്നതിന്റെ തെളിവാണ് ഇതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രിയുടെ മകന് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് (ഇ.ഡി.) സമൻസ് അയച്ചിട്ടും ഹാജരാകാത്തത് അതീവ ഗൗരവകരമായ വിഷയം ആണെന്നും അദ്ദേഹം പറഞ്ഞു.
Shafi Parambil : 'CPM ഗൂഢാലോചന, ഷാഫിക്കെതിരായ ആക്രമണം ആസൂത്രിതം': മുല്ലപ്പള്ളി രാമചന്ദ്രൻ
Published on

കോഴിക്കോട് : ഷാഫി പറമ്പിൽ എം പിയ്ക്ക് നേരെയുണ്ടായ ആക്രമണം ആസൂത്രിതം ആണെന്ന് പറഞ്ഞ് മുൻ കെ പി സി സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. സി പി എം ഗൂഢാലോചന നടത്തിയതാണെന്നും അദ്ദേഹം ആരോപിച്ചു. (Attack on Shafi Parambil MP)

എം പിക്ക് ജനങ്ങൾക്കിടയിലുള്ള ജനസമ്മതി സി പി എമ്മിനെ ഭയപ്പെടുത്തുന്നു എന്നതിന്റെ തെളിവാണ് ഇതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സംസ്ഥാനത്തെ പ്രബലമായ സ്വർണപ്പാളി വിവാദം മറച്ചുവെക്കാനുള്ള ശ്രമമാണ് ഇത്തരം ആക്രമണങ്ങൾക്ക് പിന്നിലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുഖ്യമന്ത്രിയുടെ മകന് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് (ഇ.ഡി.) സമൻസ് അയച്ചിട്ടും ഹാജരാകാത്തത് അതീവ ഗൗരവകരമായ വിഷയം ആണെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിയുടെ മകന് 2023ൽ ED സമൻസ് ലഭിച്ചു

മുഖ്യമന്ത്രി പിണറായി വിജയന്റെ മകൻ വിവേക് കിരണിന് 2023ൽ ഇ ഡി സമൻസ് ലഭിച്ചുവെന്ന വിവരം പുറത്ത്. ഇ ഡി ഇദ്ദേഹത്തിന് സമൻസ് അയച്ചിരിക്കുന്നത് ലൈഫ് മിഷൻ കേസുമായി ബന്ധപ്പെട്ടാണ്. വിവേക് ഹാജരായില്ല എന്നാണ് വിവരം. സമൻസ് അയച്ചിരിക്കുന്നത് ക്ലിഫ്‌ഹൗസ് വിലാസത്തിലാണ്. വിഷയത്തിൽ ഇ ഡിയുടെ തുടർനടപടി ഉണ്ടായേക്കില്ല എന്നാണ് സൂചന. സമൻസിൽ പറഞ്ഞിരിക്കുന്നത് 2023ൽ ഫെബ്രുവരി 14ന് രാവിലെ പത്തരയ്ക്ക് ഇ ഡിയുടെ കൊച്ചിയിലെ ഓഫീസിൽ എത്തണം എന്നാണ്. ലൈഫ് മിഷൻ വിവാദം കത്തിനിൽക്കുന്ന സമയമായിരുന്നു അത്. വിവേക് ഓഫീസിൽ എത്തിയില്ല. ഇയാൾക്കെതിരെ ഇ ഡി തുടർനടപടി എടുത്തതുമില്ല.

Related Stories

No stories found.
Times Kerala
timeskerala.com