കോഴിക്കോട് : ഷാഫി പറമ്പിൽ എം പിക്ക് പോലീസ് മർദ്ദനമേറ്റ സംഭവത്തിൽ ഡിജി പിക്ക് പരാതി നൽകി. മൂന്ന് പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്നാണ് ഇതിലെ ആവശ്യം. പരാതി നൽകിയിരിക്കുന്നത് കോൺഗ്രസ് കോഴിക്കോട് ജില്ലാ നേതൃത്വമാണ്. (Attack on Shafi Parambil MP)
പരാതിയിൽ ആവശ്യപ്പെടുന്നത് വടകര ഡി വൈ എസ് പി ഹരിപ്രസാദ്, പേരാമ്പ്ര ഡിവൈഎസ്പി സുനിൽകുമാർ എന്നിവർ ഷാഫിയെ ലാത്തി കൊണ്ടടിച്ച സിവിൽ പൊലീസ് ഓഫീസർ എന്നിവർക്കെതിരെ നടപടി വേണമെന്നാണ്.
നടപടി ഇല്ലാത്ത പക്ഷം കോഴിക്കോട് റൂറൽ എസ് പിയുടെ ഔദ്യോഗിക വസതി ഉപരോധിക്കുമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സംഭവത്തിൽ ഷാഫി പറമ്പിൽ ഉടൻ പാർലമെന്റ് പ്രിവിലേജ് കമ്മിറ്റിക്ക് പരാതി നൽകും.