Kerala
Shafi Parambil : 'നടപടി ഇല്ലെങ്കിൽ പോലീസുകാരുടെ വീട്ടിലേക്ക് മാർച്ച്' : ഷാഫി പറമ്പിലിന് മർദ്ദനമേറ്റ സംഭവത്തിൽ മുന്നറിയിപ്പുമായി കോൺഗ്രസ്
നടപടി ഇല്ലാത്ത പക്ഷം ആരോപണ വിധേയരുടെ വീട്ടിലേക്ക് മാർച്ച് നടത്തുമെന്നാണ് ഇവർ നൽകിയിരിക്കുന്ന മുന്നറിയിപ്പ്.
കോഴിക്കോട് : ഷാഫി പറമ്പിൽ എം പിക്ക് പോലീസ് മർദ്ദനമേറ്റ സംഭവത്തിൽ പ്രതിഷേധം ശക്തമാക്കി കോൺഗ്രസ്. നടപടി ഇല്ലാത്ത പക്ഷം ആരോപണ വിധേയരുടെ വീട്ടിലേക്ക് മാർച്ച് നടത്തുമെന്നാണ് ഇവർ നൽകിയിരിക്കുന്ന മുന്നറിയിപ്പ്. പ്രതിരോധം തീർക്കാനാണ് സി പി എമ്മിന്റെ ശ്രമം. (Attack on Shafi Parambil MP)
ഷാഫി പറമ്പിൽ എം പിക്ക് പോലീസ് മർദ്ദനമേറ്റ സംഭവത്തിൽ പേരാമ്പ്രയിൽ നടത്തിയ യു ഡി എഫിന്റെ പ്രതിഷേധ സംഗമത്തിനെതിരെ കേസെടുത്ത് പോലീസ്. പേരാമ്പ്ര പൊലീസിൻറേതാണ് നടപടി. യു ഡി എഫ് പ്രവർത്തകർ ഉൾപ്പെടെ 325 പേർക്കെതിരെ കേസെടുത്തിട്ടുണ്ട്.
ഇത് അഞ്ച് യുഡിഎഫ് പ്രവര്‍ത്തകര്‍ക്കും കണ്ടാലറിയാവുന്ന 320 പേർക്കെതിരെയുമാണ്. എഫ് ഐ ആറിൽ പറയുന്നത് അന്യായമായി സംഘം ചേർന്നെന്നും പൊലീസിനെതിരെ പ്രകോപന മുദ്രാവാക്യങ്ങൾ വിളിച്ചെന്നുമാണ്.