കോട്ടയം പള്ളിക്കത്തോട് സ്കൂളിന് നേർക്ക് ആക്രമണം: ജനലും വാതിലും തകർത്തു, പോലീസ് അന്വേഷണം | Attack

അധ്യാപകരും വിദ്യാർത്ഥികളുമാണ് സ്കൂളിന്റെ വാതിലുകളും ജനലുകളും തകർക്കപ്പെട്ടതായി കണ്ടത്
കോട്ടയം പള്ളിക്കത്തോട് സ്കൂളിന് നേർക്ക് ആക്രമണം: ജനലും വാതിലും തകർത്തു, പോലീസ് അന്വേഷണം | Attack
Published on

കോട്ടയം: പള്ളിക്കത്തോട് ഇളമ്പള്ളി സർക്കാർ യുപി സ്കൂളിന് നേരെ ആക്രമണം. സ്കൂളിന്റെ ജനലുകളും വാതിലുകളും തകർക്കപ്പെട്ട നിലയിലാണ്. ഇന്നലെ രാത്രിയാണ് ആക്രമണം നടന്നതെന്നാണ് സൂചന.(Attack on school in Kottayam, Windows and doors broken)

ഇന്ന് രാവിലെ സ്കൂളിലെത്തിയ അധ്യാപകരും വിദ്യാർത്ഥികളുമാണ് സ്കൂളിന്റെ വാതിലുകളും ജനലുകളും തകർക്കപ്പെട്ടതായി കണ്ടത്. കല്ലും കുപ്പിയും ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്നതിൻ്റെ തെളിവുകൾ സ്കൂൾ പരിസരത്ത് നിന്ന് കണ്ടെത്തിയിട്ടുണ്ട്.

ആക്രമണം നടന്ന സമയത്ത് ജനൽചില്ലുകൾ പൊട്ടുന്ന ശബ്ദമോ മറ്റോ പ്രദേശവാസികൾ കേട്ടില്ലെന്ന വിവരമാണ് പുറത്തുവരുന്നത്. സ്കൂളിൽ സിസിടിവി സംവിധാനങ്ങൾ ഇല്ലാത്തതിനാൽ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചുള്ള അന്വേഷണം സാധ്യമല്ല.

സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്ധരെ എത്തിച്ച് പരിശോധന നടത്താനുള്ള ശ്രമങ്ങളും പോലീസ് തുടങ്ങിയിട്ടുണ്ട്.

Related Stories

No stories found.
Times Kerala
timeskerala.com