മലപ്പുറം: നിലമ്പൂർ നഗരത്തിലെ ഗ്രാഫിക് സ്ഥാപനത്തിൽ കയറി ഉടമയെയും ജീവനക്കാരെയും ആക്രമിച്ച കേസിലെ പ്രതികളെ പോലീസ് പിടികൂടി. മുഹമ്മദ് റാഷിദ്, അജ്മൽ, മദാലി റയാൻ സലാം എന്നിവരാണ് പിടിയിലായത്.(Attack on firm in Malappuram, 3 people arrested)
മുഹമ്മദ് റാഷിദ് ശമ്പള വർധന സംബന്ധിച്ച് ഉടമയുമായി തർക്കത്തിലായിരുന്നു. തർക്കത്തെത്തുടർന്ന് ഇയാൾ സുഹൃത്തുക്കളുമായി സ്ഥാപനത്തിലെത്തി.
അവിടുത്തെ സാമഗ്രികളും നശിപ്പിച്ചു. തടയാൻ ശ്രമിച്ച ജീവനക്കാരനെ ഹെൽമറ്റ് ഉപയോഗിച്ച് മർദിച്ച് പരിക്കേൽപ്പിക്കുകയും ചെയ്തു.