
തിരുവനന്തപുരത്ത് മദ്യക്കച്ചവടം അന്വേഷിക്കാൻ വന്ന എക്സൈസ് ഉദ്യോഗസ്ഥർക്കെതിരെ ആക്രമണം. രണ്ട് പേർക്ക് ആക്രമണത്തിൽ പരിക്കേറ്റു. നെടുമങ്ങാട് എക്സൈസ് സർക്കിൾ ഓഫീസിലെ അനിൽ കുമാർ, നജിമുദ്ദീൻ എന്നിവർക്കാണ് പരിക്ക് പറ്റിയത്. ഉദ്യോഗസ്ഥരെ ഇറച്ചിക്കത്തി കൊണ്ട് വെട്ടി അപായപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. ഹസ്സൻ കണ്ണ് റാവുത്തർ എന്നയാളുടെ മദ്യക്കച്ചവടത്തെക്കുറിച്ചുള്ള പരാതി അന്വേഷിക്കാനായി എത്തിയപ്പോഴാണ് അക്രമം ഉണ്ടായത്.