മുവാറ്റുപുഴയില്‍ ബിഷപ്പിന്റെ കാറിന് നേരെ ആക്രമണം ; പ്രതികള്‍ പിടിയില്‍| Arrest

ഷംഷാബാദ് ബിഷപ്പ് ജോസഫ് കൊല്ലംപറമ്പിലിന്റെ കാറിന് നേരെ ആക്രമണമുണ്ടായത്.
arrest
Published on

കൊച്ചി : മുവാറ്റുപുഴയില്‍ ബിഷപ്പിന്റെ കാര്‍ ആക്രമിച്ച പ്രതികള്‍ പിടിയില്‍. ഇടുക്കി കഞ്ഞിക്കുഴി സ്വദേശി അന്‍വര്‍ നജീബ് (23), വണ്ണപ്പുറം സ്വദേശി ബാസിം നിസാര്‍ (22) എന്നിവരാണ് പിടിയിലായത്. ഷംഷാബാദ് ബിഷപ്പ് ജോസഫ് കൊല്ലംപറമ്പിലിന്റെ കാറിന് നേരെ ഇന്നലെ മുവാറ്റുപുഴയില്‍ വെച്ച് ആക്രമണമുണ്ടായത് .

കാറിന്റെ ഹെഡ് ലൈറ്റും പുറകിലെ ലൈറ്റും അടിച്ചുതകര്‍ത്തിരുന്നു.വെളളൂര്‍കുന്നം സിഗ്നല്‍ ജംഗ്ഷനില്‍വെച്ചായിരുന്നു ബിഷപ്പിന്റെ കാറിന് നേരെ ആക്രമണമുണ്ടായത്. ബിഷപ്പിന്റെ കാര്‍ വിമാനത്താവളത്തില്‍ നിന്ന് വരുംവഴി ലോറിയില്‍ പെരുമ്പാവൂരില്‍വെച്ച് ഇടിച്ചിരുന്നു. തുടര്‍ന്ന് പിന്തുടര്‍ന്നെത്തിയ ലോറി ഡ്രൈവറാണ് കാര്‍ തടഞ്ഞുനിര്‍ത്തി ഹെഡ് ലൈറ്റ് അടിച്ചുതകര്‍ത്തത്. സംഭവത്തിൽ ബിഷപ്പ് പരാതി നല്‍കിയിട്ടില്ല.

Related Stories

No stories found.
Times Kerala
timeskerala.com