വർക്കലയിൽ യുവതിക്ക് നേരെയുണ്ടായ ആക്രണം ; ട്രെയിനുകളിൽ സ്ത്രീ സുരക്ഷ ഉറപ്പാക്കാൻ നടപടി വേണമെന്ന് പി കെ ശ്രീമതി | PK Sreemathy

ജനാധിപത്യ മഹിളാ അസോസിയേഷന്‍ ദേശീയ പ്രസിഡന്‍റുമായ പി കെ ശ്രീമതി.
p k sreemathi
Published on

തിരുവനന്തപുരം : വർക്കലയിൽ യുവതിക്ക് നേരെയുണ്ടായ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ട്രെയിനുകളിൽ സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാൻ നടപടി വേണമെന്ന് സിപിഐഎം കേന്ദ്രകമ്മിറ്റി അംഗം പി കെ ശ്രീമതി.

കേരളത്തിലെ എംപിമാർ ഇക്കാര്യം പാർലമെന്റിൽ അവതരിപ്പിക്കണം. ഇക്കാര്യം ചൂണ്ടിക്കാട്ടി മഹിളാ അസോസിയേഷൻ കേന്ദ്ര റെയിൽവേ മന്ത്രിയ്ക്ക് കത്തയയ്ക്കും. ശ്രീക്കുട്ടിക്ക് നേരെ ഉണ്ടായത് ക്രൂരമായ ആക്രമണമാണ്.

സർജറിക്ക് പറ്റിയ സാഹചര്യമല്ല നിലവിലെന്നാണ് ഡോക്ടർമാർ വിശദീകരിച്ചത്. പരുക്കേറ്റ് തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന ശ്രീകുട്ടിയ്ക്ക് ഏറ്റവും മികച്ച ചികിത്സയാണ് നൽകുന്നതെന്നും പി കെ ശ്രീമതി കൂട്ടിച്ചേർത്തു.

Related Stories

No stories found.
Times Kerala
timeskerala.com