
പാലക്കാട്: ആറങ്ങോട്ട്കരയിലെ ബാറിൽ വച്ച് യുവാവിന്റെ ആക്രമിച്ച സംഭവത്തിൽ രണ്ട് പ്രതികൾ അറസ്റ്റിൽ( Attack on a young man). തൃശൂർ വരവൂർ നായരങ്ങാടി സ്വദേശികളായ ബജീഷ്(34), തറയിൽ വീട്ടിൽ നസറുദ്ദീൻ(29) എന്നിവരാണ് അറസ്റ്റിലായത്.
കേസിനാസ്പദമായ സംഭവം സെപ്റ്റംബർ 5 നാണ് ഉണ്ടായത്. ആറങ്ങോട്ട്കരയിലെ ബാറിൽ എത്തിയ യുവാവിനെ പ്രതികളായ രണ്ടംഗ സംഘം ഭീഷണിപ്പെടുത്തുകയും മൂക്കിടിച്ച് തകർക്കുകയും ചെയ്തിരുന്നു. ഗുരുതരമായി പരുകേറ്റ യുവാവ് നൽകിയ പരാതിയിലാണ് പോലീസ് പ്രതികളെ അറസ്റ്റ് ചെയ്തത്.