Shajan Skariah : ഷാജൻ സ്കറിയക്ക് നേരെയുള്ള ആക്രമണം : കണ്ടാൽ അറിയാവുന്ന 5 പേർക്കെതിരെ വധശ്രമത്തിന് കേസെടുത്ത് പോലീസ്

ആക്രമണത്തിന് പിന്നിൽ സി പി എം ആണെന്നാണ് അദ്ദേഹം പറയുന്നത്.
Shajan Skariah : ഷാജൻ സ്കറിയക്ക് നേരെയുള്ള ആക്രമണം : കണ്ടാൽ അറിയാവുന്ന 5 പേർക്കെതിരെ വധശ്രമത്തിന് കേസെടുത്ത് പോലീസ്
Published on

ഇടുക്കി : മാധ്യമപ്രവർത്തകനായ ഷാജൻ സ്കറിയക്ക് നേരെയുണ്ടായ ആക്രമണത്തിൽ നടപടിയെടുത്ത് പോലീസ്. കണ്ടാലറിയാവുന്ന 5 പേർക്കെതിരെയാണ് പോലീസ് വധശ്രമത്തിന് കേസെടുത്തത്. (Attack against Journalist Shajan Skariah)

ഇവരെ തിരിച്ചറിയാനുള്ള ശ്രമം ആരംഭിച്ചു. പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത് സംഘം ചേർന്ന് ആക്രമിക്കൽ, മാരകമായി മുറിവേൽപ്പിക്കൽ എന്നീ വകുപ്പുകളാണ്. ഷാജൻ സ്കറിയ ഇന്നലെ രാത്രി തൊടുപുഴ മങ്ങാട്ട് കവലയിൽ വച്ചാണ് ആക്രമിക്കപ്പെട്ടത്.

മൂന്നംഗ സംഘമാണ് ഇയാളെ ആക്രമിച്ചത്. പരിക്കേറ്റ ഷാജൻ സ്കറിയ തൊടുപുഴ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടുകയും സ്വകാര്യ ആശുപത്രിയിലേക്ക് മാറുകയും ചെയ്തു. ആക്രമണത്തിന് പിന്നിൽ സി പി എം ആണെന്നാണ് അദ്ദേഹം പറയുന്നത്.

Related Stories

No stories found.
Times Kerala
timeskerala.com