ATM : ആലപ്പുഴയിൽ പുലർച്ചെ ATM തകർത്ത് മോഷണ ശ്രമം: പ്രതിക്കായി അന്വേഷണം

സി സി ടി വി ദൃശ്യത്തിൽ കാണാൻ കഴിയുന്നത് റെയിൻ കോട്ട് ഉപയോഗിച്ച് ശരീരം മുഴുവൻ മറച്ച വ്യക്തിയെയാണ്.
ATM : ആലപ്പുഴയിൽ പുലർച്ചെ ATM തകർത്ത് മോഷണ ശ്രമം: പ്രതിക്കായി അന്വേഷണം
Published on

ആലപ്പുഴ : പുലർച്ചെ രണ്ടിന് എ ടി എം തകർത്ത് മോഷണം നടത്താൻ ശ്രമം. ആലപ്പുഴ കുട്ടനാട് പച്ചയിലാണ് സംഭവം. ഇതിനിടെ ബാങ്ക് ഹെഡ് ഓഫീസിൽ നിന്നും സിഗ്നൽ ലഭിച്ചതിനെ തുടർന്ന് അധികൃതർ പോലീസുമായി ബന്ധപ്പെട്ടു. (ATM robbery attempt in Alappuzha)

ഇവർ സ്ഥലത്തെത്തിയപ്പോഴേക്കും ശ്രമം ഉപേക്ഷിച്ച് പ്രതി സ്ഥലംവിട്ടു. സി സി ടി വി ദൃശ്യത്തിൽ കാണാൻ കഴിയുന്നത് റെയിൻ കോട്ട് ഉപയോഗിച്ച് ശരീരം മുഴുവൻ മറച്ച വ്യക്തിയെയാണ്. സംഭവത്തിൽ കേസെടുത്ത പോലീസ് പ്രതിക്കായുള്ള അന്വേഷണത്തിലാണ്.

Related Stories

No stories found.
Times Kerala
timeskerala.com