
കോഴിക്കോട്: എ.ടി.എം കവർച്ചാ ശ്രമത്തിനിടെ പ്രതി പിടിയിൽ(ATM Robbery). പോളിടെക്നിക് ഡിപ്ലോമക്കാരനായ മലപ്പുറം സ്വദേശി വിജേഷി(38)നെയാണ് ചേവായൂർ പോലീസ് പിടികൂടിയത്.
ഇന്നു പുലർച്ചെ 2.30 നാണ് സംഭവം നടന്നത്. പോലീസ് പട്രോളിംഗിനിടെ സംശയം തോന്നിയ പോലീസ് ആണ് ഇയാളെ പിടികൂടിയത്. പറമ്പിൽകടവിലെ ധനകാര്യ സ്ഥാപനത്തിന്റെ ഹിറ്റാച്ചിയുടെ എ.ടി.എം ഷട്ടർ താഴ്ത്തിയ നിലയിലായിരുന്നു. ഉള്ളിൽ വെളിച്ചവും ആളനക്കവും ശ്രദ്ധയിൽപ്പെട്ടപ്പോഴാണ് പോലീസ് സംഘം പരിശോധിക്കാനെത്തിയത്.
എ.ടി.എമ്മിനു പുറത്തു ഗ്യാസ് കട്ടർ കണ്ട പോലീസ് ഷട്ടർ തുറന്ന് ബലപ്രയോഗത്തിലൂടെയാണ് പ്രതിയെ കീഴ്പെടുത്തിയത്. പ്രതിയെ ചേവായൂർ സ്റ്റേഷനിൽ എത്തിച്ചു ചോദ്യം ചെയ്യുകയാണെന്നും സാമ്പത്തിക ബാധ്യത തീര്‍ക്കാന്‍ ലക്ഷ്യമിട്ടാണ് യുവാവ് മോഷണത്തിനിറങ്ങിയതെന്നും പോലീസ് വ്യതമാക്കി.