കൊല്ലം : ഷാർജയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ കൊല്ലം സ്വദേശി അതുല്യയെ ഭർത്താവ് സതീഷ് ശങ്കർ ഉപദ്രവിക്കുന്ന കൂടുതൽ ദൃശ്യങ്ങൾ പുറത്ത്. ഇയാൾ യുവതിയെ കൊലപ്പെടുത്തുമെന്ന് പറയുന്ന ദൃശ്യങ്ങളാണ് കുടുംബം കോടതിയിൽ ഹാജരാക്കിയത്. (Athulya's death case updates)
ഇത് അതുല്യയുടെ മരണത്തിന് ദിവസങ്ങൾക്ക് മുൻപായി ചിത്രീകരിച്ചതാണ് എന്നാണ് കുടുംബം പറയുന്നത്.
10 വർഷങ്ങളായി പീഡനം സഹിച്ചുവെന്ന് അതുല്യ പറയുന്നതും ദൃശ്യങ്ങളിൽ ഉണ്ട്.