Athulya : 'ജീവിക്കാൻ സമ്മതിക്കില്ല, ക്വട്ടേഷൻ നൽകിയാണെങ്കിലും കൊല്ലും, അതിന് എൻ്റെ ഒരു മാസത്തെ ശമ്പളം പോലും വേണ്ട': അതുല്യയെ സതീഷ് മർദ്ദിക്കുന്നതിൻ്റെ കൂടുതൽ ദൃശ്യങ്ങൾ പുറത്ത്, ഫോറൻസിക് പരിശോധന നടത്താൻ കോടതി

നീയെങ്ങോട്ട് പോകുമെന്നും, കുത്തിമലർത്തി താൻ ജയിലിൽ പോകുമെന്നും പറയുന്ന സതീഷ്, താൻ ജയിലിൽ പോയിക്കിടക്കുമെന്നും, ജീവിക്കാൻ സമ്മതിക്കില്ല എന്നും അതുല്യയോട് പറയുന്നുണ്ട്.
Athulya's death case in Court
Published on

കൊല്ലം : ഷാർജയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച അതുല്യയെ ഭർത്താവ് സതീഷ് ശങ്കർ മർദ്ദിക്കുന്നതിൻ്റെ കൂടുതൽ ദൃശ്യങ്ങൾ കുടുംബം കോടതിയിൽ ഹാജരാക്കിയിരുന്നു. ഇത് ഇവർ മരിക്കുന്നതിന് ദിവസങ്ങൾക്ക് മുൻപ് ചിത്രീകരിച്ച വീഡിയോ ആണെന്നാണ് വിവരം. (Athulya's death case in Court)

ഇത് ചിത്രീകരിക്കാൻ ശ്രമിക്കുന്നതിനിടയിലും അതുല്യ ആക്രമിക്കപ്പെട്ടു. മേശയ്ക്ക് ചുറ്റും ഇയാൾ അതുല്യയെ ഓടിക്കുന്നതും മർദ്ദിക്കുന്നതും, യുവതി കരയുന്നതും ദൃശ്യങ്ങളിൽ ഉണ്ട്. 10 വർഷം പീഡനം സഹിച്ചെന്നാണ് യുവതി പറയുന്നത്.

നീയെങ്ങോട്ട് പോകുമെന്നും, കുത്തിമലർത്തി താൻ ജയിലിൽ പോകുമെന്നും പറയുന്ന സതീഷ്, താൻ ജയിലിൽ പോയിക്കിടക്കുമെന്നും, ജീവിക്കാൻ സമ്മതിക്കില്ല എന്നും അതുല്യയോട് പറയുന്നുണ്ട്. ക്വട്ടേഷന്‍ നല്‍കിയാണെങ്കിലും യുവതിയെ കൊല്ലുമെന്നും, അതിനായി തൻ്റെ ഒരു മാസത്തെ ശമ്പളം പോലും വേണ്ടിവരില്ല എന്നും ഇയാൾ വീഡിയോയിൽ പറയുന്നു. ദൃശ്യങ്ങളുടെ ഫോറൻസിക് പരിശോധന നടത്താൻ കോടതി നിർദേശിച്ചിട്ടുണ്ട്.

Related Stories

No stories found.
Times Kerala
timeskerala.com