കൊല്ലം : ഷാർജയിൽ കൊല്ലം ചവറ സ്വദേശിനിയായ അതുല്യ എന്ന യുവതിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് സതീഷ് ശങ്കറിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു. (Athulya's death case)
ഇയാൾക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തിരുന്നു. ഇയാൾ ദുബായിലെ ഒരു സ്വകാര്യ കമ്പനിയിൽ സൈറ്റ് എഞ്ചിനീയറായിരുന്നു. ഇക്കാര്യം കമ്പനി രേഖാമൂലം സതീഷിനെ അറിയിച്ചിട്ടുണ്ട്.
കമ്പനി അധികൃതർ പറഞ്ഞത് ഇയാളുടെ അക്രമാസക്‌തമായ പെരുമാറ്റത്തിൻ്റെ വീഡിയോകളടക്കം പരിശോധിച്ചാണ് നടപടിയെന്നാണ്.