കൊല്ലം : ഷാർജയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച കൊല്ലം സ്വദേശി അതുല്യയുടെ അമ്മയുടെ വിശദമായ മൊഴി രേഖപ്പെടുത്തുമെന്ന് ഉദ്യോഗസ്ഥർ. കൂടുതൽ അന്വേഷണം നടത്താനൊരുങ്ങുകയാണ് ക്രൈം ബ്രാഞ്ച്.(Athulya death case)
തുളസീഭായിയുടെ പരാതിയിലാണ് സതീഷ് ശങ്കറിനെതിരെ കൊലക്കുറ്റം ചുമത്തി കേസെടുത്തത്. പ്രഥമദൃഷ്ട്യാ തെളിവ് ഇല്ലാത്തതിനാൽ ഇയാൾക്ക് ഇടക്കാല ജാമ്യം ലഭിച്ചിരുന്നു.
10 ദിവസത്തിനകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് കൊല്ലം സെഷൻസ് കോടതിയുടെ നിർദേശം.