തിരുവനന്തപുരം : അതുല്യ എന്ന കൊല്ലം സ്വദേശിനി ഷാർജയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ ഭർത്താവ് സതീഷ് പിടിയിൽ. (Athulya death case accused caught from Trivandrum Airport)
ഇയാളെ തിരുവനന്തപുരം വിമാനത്താവളത്തിൽ വച്ച് എമിഗ്രേഷൻ വിഭാഗം കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. കൊല്ലത്ത് പോലീസ് ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നു.
ഈ കേസിലാണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്. ഷാർജയിൽ നിന്നും തിരുവനന്തപുരത്ത് എത്തിയ ഇയാളെ കസ്റ്റഡിയിൽ എടുത്ത് വലിയതുറ പൊലീസിന് കൈമാറി.