കൊല്ലം : ഷാർജയിൽ ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ട നിലയിൽ കണ്ടെത്തിയ കൊല്ലം സ്വദേശി അതുല്യയുടെ സഹോദരി അഖില പ്രതികരണവുമായി രംഗത്തെത്തി. അതുല്യ ആത്‍മഹത്യ ചെയ്തതാണെന്ന് കരുതുന്നില്ല എന്നും, കൊലപാതകമെന്ന് ഉറച്ച് വിശ്വസിക്കുന്നുവെന്നും അവർ കൂട്ടിച്ചേർത്തു. (Athulya death case)
മരണത്തിന് തലേ ദിവസം അതുല്യ വലിയ സന്തോഷത്തിൽ ആയിരുന്നുവെന്നും, അന്ന് അവരുടെ പിറന്നാൾ ആയിരുന്നുവെന്നും പറഞ്ഞ സഹോദരി, അടുത്ത ദിവസം പുതിയ ജോലിക്ക് കയറാൻ ഇരുന്നതാണെന്നും വ്യക്തമാക്കി. അങ്ങനെയൊരാൾ ഒരിക്കലും ജീവനൊടുക്കില്ല എന്നാണ് അഖിൽ പറയുന്നത്.