Athulya : അതുല്യയുടെ ദുരൂഹ മരണം: അന്വേഷണ ചുമതല സംസ്ഥാന ക്രൈംബ്രാഞ്ചിന് കൈമാറി

ഉടൻ തന്നെ അന്വേഷണ സംഘത്തെ തീരുമാനിക്കും.
Athulya death case
Published on

കൊല്ലം : ഷാർജയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ചതായി കണ്ടെത്തിയ കൊല്ലം സ്വദേശിനി അതുല്യ എന്ന യുവതിയെ സംബന്ധിച്ച കേസന്വേഷണ ചുമതല സംസ്ഥാന ക്രൈംബ്രാഞ്ചിന് കൈമാറി. ഉടൻ തന്നെ അന്വേഷണ സംഘത്തെ തീരുമാനിക്കും.(Athulya death case)

നിലവിൽ അന്വേഷണം നടക്കുന്നത് കരുനാഗപ്പള്ളി എ എസ് പിയുടെ നേതൃത്വത്തിലാണ്. അതുല്യയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത് ജൂലൈ 19നാണ്.

ഇവരുടെ ഭർത്താവ് സതീഷിനെതിരെ യുവതിയുടെ കുടുംബത്തിൻ്റെ പരാതിയിൽ കൊലക്കുറ്റം ചുമത്തി കേസ് എടുത്തിരുന്നു.

Related Stories

No stories found.
Times Kerala
timeskerala.com