കൊല്ലം : ഷാർജയിൽ മരണപ്പെട്ട കൊല്ലം സ്വദേശിനി അതുല്യയുടെ റീ പോസ്റ്റ്‌മോർട്ടം പൂർത്തിയായി. നടപടികൾ പൂർത്തിയാക്കി മൃതദേഹം കുടുംബത്തിന് വിട്ടുനൽകി. (Athulya death case)
വൈകുന്നേരം വീട്ടുവളപ്പിൽ സംസ്ക്കാരം നടക്കും. ഭർത്താവ് സതീഷിനെതിരെ കൊലക്കുറ്റം ചുമത്തി കേസെടുത്തിരുന്നു. അന്വേഷണം പുരോഗമിക്കുകയാണ്. ഷാർജയിൽ നിന്നും മൃതദേഹം നാട്ടിൽ എത്തിച്ചത് ഇന്ന് പുലർച്ചെയാണ്.