കൊല്ലം : ഷാർജയിൽ മരണപ്പെട്ട അതുല്യ എന്ന കൊല്ലം സ്വദേശിനിയുടെ മൃതദേഹം നാട്ടിൽ എത്തിച്ചിരുന്നു. മൃതദേഹം റീ പോസ്റ്റ്‌മോർട്ടം ചെയ്യുന്നതിനുള്ള നടപടികൾ ആരംഭിച്ചു. പാരിപ്പള്ളി മെഡിക്കൽ കോളേജിലാണ് റീ പോസ്റ്റ്‌മോർട്ടം നടക്കുന്നത്. (Athulya death case)
മൃതദേഹം തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിച്ചത് ഇന്ന് പുലർച്ചെയാണ്. അതേസമയം, ഫോറൻസിക് ഫലത്തിൽ പറയുന്നത് മരണത്തിൽ അസ്വാഭാവികതകൾ ഇല്ലെന്നാണ്.