കൊല്ലം : ഷാർജയിൽ മരിച്ച നിലയിൽ കണ്ടെത്തിയ കൊല്ലം സ്വദേശി അതുല്യയുടെ മൃതദേഹം നാട്ടിൽ എത്തിച്ചു. ഇന്ന് പാരിപ്പള്ളി മെഡിക്കൽ കോളേജി റീ പോസ്റ്റ്‌മോർട്ടം നടത്തും.(Athulya death case )
അതുല്യ തൂങ്ങി മരിച്ചതാണ് എന്ന് ആയിരുന്നു ഷാർജയിലെ ഫോറൻസിക് പരിശോധന ഫലം. എന്നാൽ കുടുംബം യുവതിയുടെ മരണത്തിൽ ദുരൂഹത ആരോപിക്കുകയാണ്. ഈ സാഹചര്യത്തിലാണ് റീ പോസ്റ്റ്‌മോർട്ടം നടത്തുന്നത്.
അന്വേഷണത്തിൽ ഇത് നിർണായക നീക്കം ആകുമെന്നാണ് കരുതുന്നത്. യുവതിയുടെ ഭർത്താവ് സതീഷിനെതിരെ കൊലക്കുറ്റത്തിന് കേസെടുത്തിട്ടുണ്ട്.