തിരുവനന്തപുരം : കഠിനംകുളത്ത് പൂജാരിയുടെ ഭാര്യ ആതിരയെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിക്ക് ജാമ്യമില്ല. ജോൺസൺ ഔസേപ്പിന് തിരുവനന്തപുരം ആറാം അഡീഷണൽ സെഷൻസ് കോടതി ജാമ്യം നിഷേധിച്ചു. (Athira murder case)
ജയിലിൽ തുടർന്ന് പ്രതിയെ വിചാരണ ചെയ്യാൻ കോടതി നിർദേശിച്ചു. ഇയാളുടെ റിമാൻഡ് കാലാവധി 30 വരെ നീട്ടി. ജയിലിലേക്ക് തിരികെ അയച്ചു.
ജനുവരി 21നാണ് ആതിര കൊല്ലപ്പെട്ടത്.കഴുത്തിൽ കുത്തേറ്റാണ് ഇവർ മരിച്ചത്. പ്രതി പുറത്തിറങ്ങുന്നത് സമൂഹത്തിന് ആപത്തെന്ന് കോടതി വിലയിരുത്തി.