
അത്തം തുടങ്ങി പത്താം നാൾ വരെ പൂക്കളം ഒരുക്കുന്നതിന് അതിന്റെതായ രീതികളുണ്ട്. ഓരോ ദിവസവും ഓരോ തരത്തിലാണ് പൂക്കളം ഒരുക്കേണ്ടത്. ഓരോ ദിവസം ചെല്ലുന്തോറും പൂക്കളത്തിന്റെ വലുപ്പവും എണ്ണവും നിറവും മാറിക്കൊണ്ടിരിക്കും. ചിത്തിര നാൾ മുതല്‍ തിരുവോണത്തെ വരവേല്‍ക്കാനായി എല്ലാവരും വീടും പരിസരവും വൃത്തിയാക്കുന്നു. (Onam 2025)
ഓണത്തിന്റെ വരവറിയിച്ച് അത്തം എത്തി. ഇനി ഓണത്തിന്റെ നാളുകളാണ്. ഇനിയുള്ള ഒമ്പത് ദിവസവും വീട്ടു മുറ്റങ്ങളിൽ പൂക്കളമുയരും. എന്നാൽ, വീട്ടുമുറ്റത്ത് വെറുതെ ഒരുക്കേണ്ട ഒന്നല്ല പൂക്കളം. അതിന് അതിന്റെതായ ചിട്ടവട്ടങ്ങളുണ്ട്. ഓരോ ദിവസവും ഓരോ തരത്തിൽ ആണ് പൂക്കളം ഒരുക്കേണ്ടത്. പൂക്കളത്തിന്റെ വലുപ്പവും എണ്ണവും നിറവും ഓരോ ദിവസവും മാറിക്കൊണ്ടിരിക്കും. അത്തം നാളിൽ ഒരു പൂവിൽ തുടങ്ങി പത്താം നാളായ തിരുവോണത്തിന് പത്ത് തരം പൂക്കളാണ് ഉണ്ടാകുന്നത്. ഇപ്പോഴത്തെ പുതുതലമുറയ്ക്ക് ഇതിനെപ്പറ്റി അറിയില്ല. അവർ ദിവസവും നിരവധി പൂക്കൾ കൊണ്ട് അത്തപ്പൂക്കളം മോടിപിടിപ്പിക്കുന്നു.
ഐതീഹ്യപ്രകാരം അത്തം നാളിലാണ് മാഹാബലി പാതാളത്തിൽ നിന്ന് കേരളത്തിലേക്കുള്ള യാത്ര തിരിക്കുന്നത്. അന്നത്തെ ദിവസം തുമ്പ മാത്രം ഉപയോഗിച്ച് ഒരു നിര പൂ മാത്രമാണ് മുറ്റത്ത് ഇടുക. രണ്ടാം ദിനമായ ചിത്തിരയിൽ രണ്ട് തരം പൂക്കളാണ് മുറ്റത്ത് ഇടുന്നത്. തുമ്പപ്പൂവും തുളസി കതിരും.
തുമ്പപ്പൂവിനോപ്പം തുളസി കൂടി ഇടം പിടിക്കുന്നതോടെ പൂക്കളത്തിന്റ വലിപ്പം കൂടും. ചിത്തിര നാളിൽ മാത്രമല്ല ചോതി നാളിലും തുമ്പയും തുളസിയും മാത്രമാണ് പൂക്കളത്തിലുണ്ടാവുക.