കണ്ണൂർ : എംവി ഗോവിന്ദൻ തന്നെ വന്നു കണ്ടിരുന്നുവെന്ന് സ്ഥിരീകരിച്ച് ജ്യോത്സ്യൻ മാധവ പൊതുവാൾ. എം വി ഗോവിന്ദനുമായി വർഷങ്ങളായുള്ള ബന്ധമുണ്ട്.
അസുഖ വിവരം അറിഞ്ഞാണ് വീട്ടിൽ എത്തിയതെന്നും ജോത്സ്യൻ മാധവ പൊതുവാൾ വ്യക്തമാക്കി.എംവി ഗോവിന്ദൻ ജ്യോത്സ്യനെ കണ്ടുവെന്ന വിവാദങ്ങൾക്കിടെയാണ് ജ്യോത്സ്യൻ്റെ പ്രതികരണം.
മുഹൂർത്തമോ സമയമോ ഒന്നും ചോദിച്ചിട്ടില്ല. സ്നേഹ ബന്ധങ്ങളിൽ ജ്യോതിഷം കൂട്ടിക്കലർത്തേണ്ട ആവശ്യമില്ല. വിവാദം ഉണ്ടാക്കിയ ആളുകൾ തന്നോടൊന്ന് ചോദിച്ചാൽ മതിയായിരുന്നു എന്നും മാധവ പൊതുവാൾ പറഞ്ഞു.
അമിത് ഷാ അടക്കമുള്ള ബിജെപി നേതാക്കളും തന്നെ വന്ന് കാണാറുണ്ട്. അമിഷാ എത്തിയത് ജാതകം നോക്കാനായിരുന്നുവെന്നും മാധവ പൊതുവാൾ കൂട്ടിച്ചേർത്തു.