ലിംഫെഡീമയ്‌ക്കുള്ള സമഗ്ര ചികിത്സ ഉറപ്പാക്കി ആസ്റ്റർ മെഡ്‌സിറ്റി

Aster Medcity
Published on

ലിംഫെഡീമ രോഗികൾക്ക് സമഗ്രമായ പരിചരണം നൽകുക എന്ന ലക്ഷ്യത്തോടെ ആസ്റ്റർ മെഡ്‌സിറ്റിയിൽ ആസ്റ്റർ അഡ്വാൻസ്ഡ് സെന്റർ ഫോർ ലിംഫെഡീമ ആരംഭിച്ചു. പ്ലാസ്റ്റിക് സർജറി ദിനത്തിന്റെ ഭാഗമായി ആസ്റ്റർ മെഡ്‌സിറ്റിയിൽ നടന്ന 'സ്പർശം 2.0' എന്ന പരിപാടിയിൽ ചലച്ചിത്രതാരം ഇർഷാദ് അലി ലിംഫെഡീമ സെൻ്റർ ഉദ്ഘാടനം ചെയ്തു.

ശരീരത്തിൽ വെള്ളം (വെളുത്ത രക്താണുക്കൾ അടങ്ങിയ നിറമില്ലാത്ത ദ്രാവകം) അടിഞ്ഞുകൂടുന്നതാണ് ലിംഫെഡീമ. ഇത് വീക്കം, അസ്വസ്ഥത, ചലനശേഷി കുറയ്ക്കൽ എന്നിവയിലേക്ക് നയിക്കും. ലിംഫെഡീമ ബാധിതരായ രോഗികൾക്ക് നൂതന ചികിത്സാസഹായത്തോടെ സമഗ്ര പരിചരണം വാഗ്ദാനം ചെയ്യുന്നതാണ് പുതിയ കേന്ദ്രം.

ആസ്റ്റർ മെഡ്‌സിറ്റി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ ഡോ. നളന്ദ ജയദേവ്, ചീഫ് മെഡിക്കൽ സർവീസസ് ഡോ. ദിലീപ് പണിക്കർ, പ്ലാസ്റ്റിക് റീകൺസ്ട്രക്ടീവ് ആൻഡ് ഏസ്തെറ്റിക്ക് സർജറി സീനിയർ കൺസൾട്ടന്റ് ഡോ.പോൾ ജോർജ് , അസ്സോസിയേറ്റ് കൺസൾട്ടന്റ് ഡോ. ജോർജ് തളിയത്ത്‌, പ്ലാസ്റ്റിക് സർജറി കൺസൾട്ടന്റ് ഡോ. ആശിഷ് എസ് ചൗധരി എന്നിവർ ചടങ്ങിൽ സംസാരിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com