ലോക മുലയൂട്ടൽ വാരം ആഘോഷിച്ച് ആസ്റ്റർ മെഡ്സിറ്റി

Aster Medcity
Published on

ലോക മുലയൂട്ടൽ വാരാചരണത്തോടനുബന്ധിച്ച് അമ്മമാരുടെയും കുഞ്ഞുങ്ങളുടെയും ഒത്തുചേരൽ സംഘടിപ്പിച്ചു. കൊച്ചി ആസ്റ്റർ മെഡ്സിറ്റിയുടെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ അഭിനേത്രിയും ഇൻഫ്ലുൻസറുമായ മാളവിക കൃഷ്ണദാസ് മുഖ്യാതിഥിയായി.

കുഞ്ഞുങ്ങൾക്ക്‌ മുലയൂട്ടുന്നതിന്റെ പ്രാധാന്യത്തെപ്പറ്റി ജനങ്ങളെ ബോധവൽക്കരിക്കുന്നതിന്റെ ഭാഗമായാണ് എല്ലാ വർഷവും ഓഗസ്റ്റ് ഒന്ന് മുതൽ ഏഴ് വരെ ആഗോള തലത്തിൽ വാരാചരണം സംഘടിപ്പിക്കുന്നത്. അമ്പതോളം അമ്മമാരും കുഞ്ഞുങ്ങളുമായിരുന്നു ആസ്റ്റർ മെഡ്സിറ്റിയിൽ നടന്ന പരിപാടിയിൽ പങ്കെടുത്തത്. മുലയൂട്ടലിന്റെ പ്രാധാന്യം വ്യക്തമാക്കുന്ന ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിച്ചു.

പരിപാടിയുടെ ഭാഗമായി അമ്മമാർക്കായി ഒരു റീൽ മത്സരവും ആശുപത്രി ജീവനക്കാർക്കായി പോസ്റ്റർ, ക്വിസ് മത്സരങ്ങളും ഉണ്ടായിരുന്നു. വിജയികൾക്കുള്ള സമ്മാനദാനവും ചടങ്ങിൽ വച്ചുനടത്തി.

ചടങ്ങിൽ ആസ്റ്റർ മെഡ്സിറ്റി ചീഫ് ഓഫ് മെഡിക്കൽ സർവീസസ് ഡോ. ദിലീപ് പണിക്കർ, ആസ്റ്റർ ഡി.എം. ഹെൽത്ത്കെയർ ചീഫ് ഓഫ് നഴ്സിങ് ക്യാപ്റ്റൻ ആർ. തങ്കം, പീഡിയാട്രിക്സ് സീനിയർ കൺസൾട്ടന്റ് ഡോ. ജീസൺ സി. ഉണ്ണി, നിയോനാറ്റോളജി സീനിയർ കൺസൾട്ടന്റുമാരായ ഡോ. ജോസ് പോൾ, ഡോ. രാജ്ശ്രീ എസ്., നിയോനാറ്റോളജി അസ്സോസിയേറ്റ് കൺസൾട്ടന്റ് ഡോ. ജോയ്സ് ഫ്രാൻസിസ്, ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജി, മിനിമലി ഇൻവേസീവ് ആൻഡ് റോബോട്ടിക് ഗൈനക്കോളജി വിഭാഗം സീനിയർ കൺസൾട്ടന്റുമാരായ ഡോ. ഷെർളി മാത്തൻ, ഡോ. എസ്. മായാദേവി കുറുപ്പ് തുടങ്ങിയവർ പങ്കെടുത്തു.

Related Stories

No stories found.
Times Kerala
timeskerala.com