കോട്ടയം : ഡോക്ടറെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കോട്ടയം മെഡിക്കൽ കോളേജിലെ സർജറി വിഭാഗം അസി. പ്രൊഫസറായ ജുബൈൽ ജെ കുന്നത്തൂർ എന്ന 36കാരനാണ് മരിച്ചത്. (Assistant Professor at Kottayam Medical College found dead at home)
വെള്ളൂരിലെ വീട്ടിലാണ് മൃതദേഹം ഉണ്ടായിരുന്നത്. ഇത് ആത്മഹത്യ ആണെന്നാണ് പ്രാഥമിക നിഗമനം. അദ്ദേഹം ഭാര്യയുമായി അകന്ന് കഴിയുകയാണ്.
ബന്ധുക്കൾ പറയുന്നത് അദ്ദേഹം കടുത്ത മാനസിക സമ്മർദ്ദത്തിൽ ആയിരുന്നുവെന്നാണ്. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം ആശുപത്രിയിലേക്ക് മാറ്റും.