തൃശൂർ : കൈക്കൂലി വാങ്ങാൻ വേണ്ടി മാത്രമായി തൃശൂരിൽ എത്തിയ അസി. ലേബർ ഓഫീസറെ പോലീസ് പിടികൂടി. ചാവക്കാട് അസിസ്റ്റൻറ് ലേബർ ഓഫീസർ ജയപ്രകാശ് ആണ് വിജിലൻസിൻ്റെ പിടിയിലായത്. (Assistant labour officer arrested on Bribery case)
ഇയാൾ ഗുരുവായൂരിലെ ഹോട്ടലിൽ നിന്ന് 5000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് വലയിലായത്. കാക്കനാട് ഓഫീസിലേക്ക് ട്രാൻസ്ഫർ ആയിട്ടും കൈക്കൂലിവാങ്ങാനായി ഇയാൾ സ്ഥലത്ത് എത്തുകയായിരുന്നു. സ്ഥലത്ത് കാത്തുനിന്ന വിജിലൻസ് ഡി വൈ എസ് പി പോലും സംഘവും ഇയാളെ കസ്റ്റഡിയിൽ എടുത്തു.