തുടര്‍ച്ചയായ അഞ്ചാം വര്‍ഷവും കേരളത്തിലെ ഏറ്റവും ഉയര്‍ന്ന ക്രിസില്‍ റേറ്റിങ് നിലനിര്‍ത്തി അസറ്റ് ഹോംസ്

തുടര്‍ച്ചയായ അഞ്ചാം വര്‍ഷവും കേരളത്തിലെ ഏറ്റവും ഉയര്‍ന്ന ക്രിസില്‍ റേറ്റിങ് നിലനിര്‍ത്തി അസറ്റ് ഹോംസ്
Published on

തൃശ്ശൂര്‍: ക്രിസില്‍ ഡിഎ2+ റേറ്റിങ് തുടര്‍ച്ചയായ അഞ്ചാം വര്‍ഷവും നിലനിര്‍ത്തി അസറ്റ് ഹോംസ്. കേരളത്തിലെ ഒരു ബില്‍ഡറിനു ലഭിച്ചിട്ടുള്ള ഏറ്റവും ഉയര്‍ന്ന ക്രിസില്‍ റേറ്റിങ്ങാണിത്. തൃശൂരില്‍ നടന്ന ചടങ്ങില്‍ ക്രിസില്‍ ബിസിനസ് ഹെഡ് ബിനൈഫര്‍ ജെഹാനിയും ക്രിസില്‍ അസോസിയേറ്റ് ഡയറക്ടര്‍ അബ്ബാസ് മാസ്റ്ററും ചേര്‍ന്ന് അസറ്റ് ഹോംസ് സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ സുനില്‍ കുമാറിന് ക്രിസില്‍ ഡിഎ2+ സര്‍ട്ടിഫിക്കറ്റ് കൈമാറി. ഉയര്‍ന്ന ഗുണനിലവാരം, ക്ലീന്‍ ടൈറ്റ്ല്‍ ട്രാന്‍സ്ഫര്‍ എന്നിവയോടെ ഉന്നതഗുണനിലവാരമുള്ള റിയല്‍ എസ്റ്റേറ്റ് പദ്ധതികള്‍ നിശ്ചിത സമയത്തു പൂര്‍ത്തികരിക്കുന്ന അസറ്റ് ഹോംസിന്റെ 'ഏറ്റവും മികച്ച്' പ്രകടനമാണ് ഈ റേറ്റിംഗ് നിലനിര്‍ത്താന്‍ കാരണമെന്ന് ചടങ്ങില്‍ സംസാരിച്ച ജെഹാനി പറഞ്ഞു.

തൃശൂരില്‍ അസറ്റ് ഹോംസ് ആരംഭിച്ച സിവില്‍ എന്‍ജിനീയറിംഗിന് ലാബിന് എന്‍എബിഎല്‍ സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചതായി സുനില്‍ കുമാര്‍ പറഞ്ഞു. എന്‍എബിഎല്‍ അംഗീകാരം ലഭിച്ച ഇന്ത്യയിലെ രണ്ടാമെത്തയും ദക്ഷിണേന്ത്യയിലെ ആദ്യത്തെയും ലാബാണിത്. കേന്ദ്ര സര്‍ക്കാരിനു കീഴിലെ ാണിജ്യ വ്യവസായ മന്ത്രാലയത്തിലെ ഡിപ്പാര്‍ട്ട്‌മെന്റ് ഫോര്‍ പ്രൊമോഷന്‍ ഓഫ് ഇന്‍ഡസ്ട്രി ആന്‍ഡ് ഇന്റേണല്‍ ട്രേഡിന്റെ (ഡിപിഐഐടി) ഭാഗമായ ക്വാളിറ്റി കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ (ക്യുസിഐ) സഹബോര്‍ഡുകളില്‍ ഒന്നാണ് എന്‍എബിഎല്‍. ക്രെഡായ് ദേശീയ എക്സിക്യൂട്ടീവ് അംഗവും കേരള സെക്രട്ടറി ജനറലുമായ രഘുചന്ദ്രന്‍ നായര്‍ ലാബ് ഉദ്ഘാടനം ചെയ്തു.

പാലക്കാട് ജില്ലയിലെ അസറ്റ് ഹോംസിന്റെ ആദ്യ പദ്ധതിയായ അസറ്റ് ഗ്രാനറി ചിങ്ങം ഒന്നിന് (ഓഗസ്റ്റ് 17) തറക്കല്ലിട്ട് നിര്‍മാണമാരംഭിക്കുമെന്നും സുനില്‍ കുമാര്‍ അറിയിച്ചു. അസറ്റ് ഹോംസിന്റെ 120-ാമത് പദ്ധതിയാണ് അസറ്റ് ഗ്രാനറി. പാലക്കാട് നഗരഹൃദയത്തിലെ ഏറ്റവും പ്രീമീയം ലൊക്കേഷനായ മണപ്പുള്ളിക്കാവില്‍ വരുന്ന ആഡംബര അപ്പാര്‍ട്ട്മെന്റ് പദ്ധതിയായ അസറ്റ് ഗ്രാനറിയില്‍ ഏറ്റവും മുന്തിയ ആഡംബര സൗകര്യങ്ങള്‍ക്കു പുറമെ മൈക്രോഗ്രീന്‍ കള്‍ട്ടിവേഷന്‍ ലാബ് ഉള്‍പ്പടെ പരിസ്ഥിതി സൌഹാര്‍ദ്ദ സവിശേഷതകളുമുണ്ട്.

ഈ വര്‍ഷത്തെ വേള്‍ഡ് സേഫ്റ്റി കൗണ്‍സില്‍ അവാര്‍ഡ് അസറ്റ് ഹോംസിനാണ്. ഡബ്ല്യുഎസ്ഒ ഇന്ത്യ (സ്റ്റേറ്റ്) ഏര്‍പ്പെടുത്തിയ ഒഎച്ച്എസ് ആന്‍ഡ് ഇ അവാര്‍ഡ്സ് 2025ല്‍ ഒഎച്ച്എസ് ആന്‍ഡ് ഇ എക്സലന്‍സ് - പാര്‍പ്പിട വിഭാഗത്തില്‍ കണ്ണൂരിലെ അസറ്റ് മാഗ്‌നം പദ്ധതിക്കാണ് മോസ്റ്റ് ഔട്ട്സ്റ്റാന്‍ഡിംഗ് പെര്‍ഫോമന്‍സിനുള്ള പ്ലാറ്റിനം 5-സ്റ്റാര്‍ അവാര്‍ഡ് ലഭിച്ചത്. കേരളത്തില്‍ ഈ അവാര്‍ഡ് ലഭിച്ച ഏക സ്ഥാപനവും അസറ്റ് ഹോംസാണ്. തുടര്‍ച്ചയായുള്ള ഉന്നത ക്രിസില്‍ റേറ്റിംഗ്, എന്‍എബിഎല്‍, ഡബ്ല്യുഎസ്ഒ അംഗീകാരങ്ങള്‍, നിശ്ചിത സമയ ഡെലിവറി (90 പദ്ധതികള്‍, 8000ലേറെ ഉപയോക്താക്കള്‍), പത്തു ജില്ലയിലായി 75 ലക്ഷം മുതല്‍ 9 കോടി വരെ വിലനിലവാരത്തില്‍ നിര്‍മാണത്തിന്റെ വിവിധഘട്ടങ്ങളിലുള്ള 30 പദ്ധതികള്‍ തുടങ്ങിവയാണ് പ്രതികൂല വിപണിസാഹചര്യങ്ങളിലും അസറ്റ് ഹോംസിന് മികച്ച വളര്‍ച്ച നല്‍കുന്നതെന്നും സുനില്‍ കുമാര്‍ പറഞ്ഞു.

18 വര്‍ഷത്തിനുള്ളില്‍ അസറ്റ് ഹോംസ് 90 പദ്ധതികള്‍ പൂര്‍ത്തിയാക്കി കൈമാറി. പാലക്കാട്ടെ പുതിയ പദ്ധതി ഉള്‍പ്പെടെ സംസ്ഥാനത്തെ 10 ജില്ലയിലായി 30 പദ്ധതികള്‍ നിര്‍മാണത്തിന്റെ വിവിധ ഘട്ടങ്ങളിലുണ്ട്.

Related Stories

No stories found.
Times Kerala
timeskerala.com