'അയോഗ്യതാ നടപടിക്ക് നിയമോപദേശം തേടും': രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കടുത്ത നടപടി ഉണ്ടാകുമെന്ന് നിയമസഭാ സ്പീക്കർ | Rahul Mamkootathil

പൊതുസമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നും അദ്ദേഹം പറഞ്ഞു
'അയോഗ്യതാ നടപടിക്ക് നിയമോപദേശം തേടും': രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കടുത്ത നടപടി ഉണ്ടാകുമെന്ന് നിയമസഭാ സ്പീക്കർ | Rahul Mamkootathil
Updated on

തിരുവനന്തപുരം: മൂന്നാമത്തെ ബലാത്സംഗക്കേസിൽ അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ അയോഗ്യതാ നടപടികൾ ആലോചിച്ച് നിയമസഭ. വിഷയം നിയമസഭയുടെ എത്തിക്സ് ആന്റ് പ്രിവില്ലേജസ് കമ്മിറ്റി പരിശോധിക്കുമെന്ന് സ്പീക്കർ എ.എൻ. ഷംസീർ അറിയിച്ചു.(Assembly Speaker says strict action will be taken against Rahul Mamkootathil)

രാഹുലിനെ എംഎൽഎ സ്ഥാനത്തുനിന്ന് അയോഗ്യനാക്കുന്നതുമായി ബന്ധപ്പെട്ട് നിയമവിദഗ്ധരുടെ ഉപദേശം തേടുമെന്ന് സ്പീക്കർ വ്യക്തമാക്കി. തുടർച്ചയായി ബലാത്സംഗ പരാതികൾ ഉയരുന്ന സാഹചര്യത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനത്ത് തുടരുന്നത് പൊതുസമൂഹത്തിന് തെറ്റായ സന്ദേശം നൽകും എന്നും സ്പീക്കർ പറഞ്ഞു.

പാലക്കാട്ടെ കെ.പി.എം ഹോട്ടലിൽ നിന്ന് ശനിയാഴ്ച അർദ്ധരാത്രി 12.30-ഓടെയാണ് പ്രത്യേക അന്വേഷണ സംഘം രാഹുലിനെ കസ്റ്റഡിയിലെടുത്തത്. നിലവിൽ പത്തനംതിട്ട എ.ആർ ക്യാമ്പിലെ ചോദ്യം ചെയ്യലിനു പിന്നാലെ ഇയാളെ വൈദ്യപരിശോധനക്കെത്തിച്ചു. പിന്നാലെ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കും.

Related Stories

No stories found.
Times Kerala
timeskerala.com