നിയമസഭാ സമ്മേളനം നാളെ മുതൽ: രണ്ടാം പിണറായി സർക്കാരിൻ്റെ അവസാന ബജറ്റും രാഷ്ട്രീയ പോരും; സഭ പ്രക്ഷുബ്‌ധമാകുമോ ? | Assembly session

സമ്മേളനം മാർച്ച് 26 വരെ നീളും
നിയമസഭാ സമ്മേളനം നാളെ മുതൽ: രണ്ടാം പിണറായി സർക്കാരിൻ്റെ അവസാന ബജറ്റും രാഷ്ട്രീയ പോരും; സഭ പ്രക്ഷുബ്‌ധമാകുമോ ? | Assembly session
Updated on

തിരുവനന്തപുരം: നാളെ മുതൽ നിയമസഭാ സമ്മേളനം ആരംഭിക്കും. തിരഞ്ഞെടുപ്പ് വർഷത്തിലെ അവസാന പൂർണ്ണരൂപത്തിലുള്ള ബജറ്റും ഗവർണറുടെ നയപ്രഖ്യാപനവും അടങ്ങുന്ന ഈ സമ്മേളനം മാർച്ച് 26 വരെ നീളും. ഭരണത്തുടർച്ച ലക്ഷ്യമിട്ടുള്ള ബജറ്റും ഭരണമാറ്റം ലക്ഷ്യമിട്ടുള്ള പ്രതിപക്ഷ നീക്കങ്ങളും സഭയെ പ്രക്ഷുബ്ധമാക്കും.(Assembly session starts tomorrow, The last budget of second Pinarayi government on 29)

ജനുവരി 29-നാണ് ധനമന്ത്രി ബജറ്റ് അവതരിപ്പിക്കുന്നത്. തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ജനപ്രിയ പ്രഖ്യാപനങ്ങളുടെ പെരുമഴ തന്നെ ബജറ്റിൽ പ്രതീക്ഷിക്കുന്നുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പിലെ മികച്ച വിജയം നൽകിയ കരുത്തിലാണ് പ്രതിപക്ഷം സഭയിലെത്തുന്നത്. ഇത് സർക്കാരിന് മേൽ കൂടുതൽ സമ്മർദ്ദം ചെലുത്താൻ യുഡിഎഫിനെ സഹായിക്കും.

ഭരണപക്ഷത്തിന് കടുത്ത വെല്ലുവിളിയാകാൻ പോകുന്ന പ്രധാന വിഷയം ശബരിമലയിലെ സ്വർണ്ണക്കൊള്ളയാണ്. പ്രതികളായവർക്ക് സിപിഎമ്മുമായുള്ള ബന്ധവും പാർട്ടി നടപടി വൈകുന്നതും പ്രതിപക്ഷം സജീവമായി ഉന്നയിക്കും. ബലാത്സംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ അറസ്റ്റിലായ വിഷയം ഭരണപക്ഷം ആയുധമാക്കും. രാഹുലിനെ അയോഗ്യനാക്കണമെന്ന പരാതി സ്പീക്കറുടെ പരിഗണനയിലുണ്ടെങ്കിലും ഈ സമ്മേളനത്തിൽ അന്തിമ തീരുമാനം ഉണ്ടായേക്കില്ല.

രാഹുലിനെതിരെ കോൺഗ്രസ് സ്വീകരിച്ച നിലപാടും സമാന കേസിൽ ആരോപണവിധേയനായ മുകേഷിനെതിരെ സിപിഎം നടപടി എടുക്കാത്തതും സഭയിൽ വാഗ്വാദങ്ങൾക്ക് വഴിവെക്കും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരായ പുനർജനി വിവാദവും അതിലെ സിബിഐ അന്വേഷണ നീക്കങ്ങളും ഭരണപക്ഷം ഉയർത്തിക്കാട്ടും. ജനുവരി 20ന് ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം, ജനുവരി 29ന് സംസ്ഥാന ബജറ്റ് അവതരണം എന്നിവ നടക്കും. മാർച്ച് 26ന് സമ്മേളനം സമാപിക്കും.

Related Stories

No stories found.
Times Kerala
timeskerala.com