നിയമസഭാ തെരഞ്ഞെടുപ്പ് : കൂടുതൽ നേതാക്കൾക്ക് ഇളവ് നൽകാൻ മുസ്ലീം ലീഗ്, വിജയ സാധ്യത പരിഗണിക്കും | Assembly elections

വനിതാ പ്രാതിനിധ്യം ഉണ്ടായേക്കും
Assembly elections, Muslim League to grant concessions to more leaders
Updated on

മലപ്പുറം: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി നിർണ്ണയത്തിന് ടേം വ്യവസ്ഥ കർശനമാക്കുമ്പോഴും വിജയസാധ്യതയുള്ള പ്രമുഖർക്ക് ഇളവ് നൽകാൻ മുസ്‍ലിം ലീഗ് നീക്കം. പ്രധാനമായും എം.കെ. മുനീറിനും എൻ. ഷംസുദ്ദീനും ഇളവ് ലഭിച്ചേക്കുമെന്നാണ് സൂചന.(Assembly elections, Muslim League to grant concessions to more leaders)

മൂന്ന് ടേം പൂർത്തിയാക്കിയവർക്ക് സീറ്റില്ലെന്നതാണ് പൊതുനയം. എന്നാൽ എം.കെ. മുനീർ സന്നദ്ധനാണെങ്കിൽ കോഴിക്കോട് സൗത്തിൽ വീണ്ടും മത്സരിപ്പിക്കാൻ ലീഗ് തയ്യാറായേക്കും. മണ്ണാർക്കാട് എംഎൽഎ എൻ. ഷംസുദ്ദീനും വിജയസാധ്യത പരിഗണിച്ച് ഇളവ് ലഭിക്കാൻ സാധ്യതയുണ്ട്.

ടേം വ്യവസ്ഥ കർശനമായി നടപ്പിലാക്കിയാൽ കെ.പി.എ മജീദ്, മഞ്ഞളാംകുഴി അലി, പി. ഉബൈദുള്ള, എൻ.എ. നെല്ലിക്കുന്ന്, പി.കെ. ബഷീർ എന്നീ അഞ്ച് പ്രമുഖ എംഎൽഎമാർക്ക് ഇത്തവണ സീറ്റുണ്ടാകില്ല.

ഇത്തവണ വനിതകൾക്ക് കൂടുതൽ സീറ്റ് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി വനിതാ ലീഗ് ദേശീയ ജനറൽ സെക്രട്ടറി നൂർബിന റഷീദ് പറഞ്ഞു. കഴിഞ്ഞ തവണ കോഴിക്കോട് സൗത്തിൽ മത്സരിച്ച നൂർബിന, പാർട്ടി പറഞ്ഞാൽ ഇത്തവണയും മത്സരിക്കാൻ തയ്യാറാണെന്ന് വ്യക്തമാക്കി.

Related Stories

No stories found.
Times Kerala
timeskerala.com