കോഴിക്കോട്: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കോഴിക്കോട് ജില്ലയിലെ നിർണ്ണായക മലയോര മണ്ഡലമായ തിരുവമ്പാടി വെച്ചുമാറ്റത്തിന് മുസ്ലിം ലീഗ് തയ്യാറെടുക്കുന്നതായി സൂചന. വിശ്വാസവും വികസനവും സാമുദായിക സമവാക്യങ്ങളും ഒരുപോലെ സ്വാധീനിക്കുന്ന മണ്ഡലമാണ് തിരുവമ്പാടി.(Assembly elections, Is the Muslim League preparing to shift seats in Thiruvambady ?)
യു.ഡി.എഫിന് ശക്തമായ അടിത്തറയുള്ള മണ്ഡലമായിട്ടും കഴിഞ്ഞ രണ്ട് തവണയായി മുസ്ലിം ലീഗ് സ്ഥാനാർത്ഥികൾ ഇവിടെ പരാജയപ്പെടുകയായിരുന്നു. താമരശ്ശേരി രൂപതയുടെ നിർണ്ണായക സ്വാധീനമുള്ള ഇവിടെ ക്രൈസ്തവ വിഭാഗത്തിൽ നിന്നുള്ള സ്ഥാനാർത്ഥി വേണമെന്ന ആവശ്യം രൂപത നേതൃത്വം കാലങ്ങളായി ഉന്നയിക്കുന്നുണ്ട്.
കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ മണ്ഡലത്തിലെ ഏഴ് തദ്ദേശ സ്ഥാപനങ്ങളിൽ അഞ്ചിലും മികച്ച വിജയം നേടിയ പശ്ചാത്തലത്തിൽ, പാർട്ടി തന്നെ മത്സരിക്കണമെന്ന പരസ്യമായ നിലപാടും ഒരു വിഭാഗം ലീഗ് നേതാക്കൾ ഉയർത്തുന്നുണ്ട്. സിറ്റിംഗ് എം.എൽ.എ ലിന്റോ ജോസഫ് തന്നെയാകും ഇക്കുറിയും ഇടതു സ്ഥാനാർത്ഥി എന്ന കാര്യത്തിൽ ഏകദേശം ധാരണയായിട്ടുണ്ട്.