പത്തനംതിട്ട: പത്തനംതിട്ടയിൽ വനിതാ എസ്ഐയെ കയ്യേറ്റം ചെയ്ത സംഭവത്തിൽ പ്രതി അറസ്റ്റിൽ. കോന്നി മെഡിക്കൽ കോളേജിലാണ് സംഭവം നടന്നത്. വനിതാ എസ്ഐ ഷെമി മോള്‍ക്കുനേരെയാണ് അതിക്രമം ഉണ്ടായത്.
സംഭവത്തിൽ പത്തനംതിട്ട സ്വദേശി അമീര്‍ ഖാൻ (42) പോലീസ് അറസ്റ്റ് ചെയ്‌തത്. അമീർഖാന്‍റെ കുടുംബാംഗവുമായി ബന്ധപ്പെട്ട മിസ്സിങ് കേസിൽ വൈദ്യ പരിശോധനയ്ക്ക് പോയപ്പോഴാണ് സംഭവം. അമീർഖാനെ വനിതാ എസ് ഐ ഒപ്പം കൊണ്ടുപോകാത്തതാണ് പ്രകോപനത്തിന് കാരണം. ഇയാൾ മദ്യലഹരിയിൽ ആയതിനാൽ കൂടെ കൊണ്ടുപോയില്ലെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.