excise

വർക്കലയിൽ എക്സൈസ് ഉദ്യോഗസ്ഥർ തമ്മിൽ കയ്യാങ്കളി |assault case

സംഭവത്തിൽ പ്രിവൻ്റീവ് ഓഫീസർ ജസീനെ കസ്റ്റഡിയിലെടുത്തു.
Published on

തിരുവനന്തപുരം : വർക്കലയിൽ എക്സൈസ് ഉദ്യോഗസ്ഥർ തമ്മിൽ കയ്യാങ്കളി. പ്രിവന്റ്റ്റീവ് ഓഫീസർ ജെസീനും സീനിയർ ഉദ്യോഗസ്ഥനായ സൂര്യനാരായണനും തമ്മിലാണ് തർക്കമുണ്ടായത്.

ജെസീൻ മദ്യപിച്ചെത്തി സീനിയർ ഉദ്യോഗസ്ഥനുമായി വാക്കേറ്റവും കയ്യാങ്കളിയും നടത്തിയെന്നാണ് പരാതി. സീനിയർ ഉദ്യോഗസ്ഥൻ വർക്കല പൊലീസിൽ നൽകിയ പരാതിയിൽ പ്രിവൻ്റീവ് ഓഫീസർ ജസീനെ കസ്റ്റഡിയിലെടുത്തു.

Times Kerala
timeskerala.com