
കോട്ടയം: കോട്ടയത്ത് കഞ്ചാവുമിഠായിയുമായി യുവാവ് പിടിയിൽ(ganja). അസം സ്വദേശി കാസിം അലി(24)യാണ് പിടിയിലായത്. ഇയാളിൽ നിന്നും 1.100 കിലോഗ്രാം കഞ്ചാവ്, ബ്രൗണ്‍ഷുഗർ, 5 ഗ്രാം തൂക്കമുള്ള 27 കഞ്ചാവുമിഠായികൾ എന്നിവ പോലീസ് പോലീസ് പിടിച്ചെടുത്തു.
കോട്ടയം എക്സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ എ.അഖിലിന്റെ നേതൃത്വത്തില്‍ ഓണം സ്‌പെഷ്യല്‍ ഡ്രൈവിനിടെ നടന്ന പരിശോധനയിലാണ് യുവാവ് പിടിയിലായത്. അതേസമയം, ഇയാളെ കുറിച്ച് ദിവസങ്ങൾക്ക് മുൻപ് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടന്നത്.