പതിനഞ്ചാം വാർഷികത്തിളക്കത്തിൽ അശോക യൂണിവേഴ്സിറ്റി യംഗ് ഇന്ത്യ ഫെലോഷിപ്പ്; പുതിയ ബാച്ചിലേക്ക് അപേക്ഷകൾ ക്ഷണിച്ചു, തിരഞ്ഞെടുക്കപ്പെടുന്ന എല്ലാവർക്കും സ്കോളർഷിപ്പ് | Fellowship

തിരഞ്ഞെടുക്കപ്പെടുന്ന എല്ലാ വിദ്യാർത്ഥികൾക്കും എച്ച്‌ഡിഎഫ്‌സി ബാങ്കിന്റെ സഹകരണത്തോടെ സ്കോളർഷിപ്പ് നൽകും
ASHOKA UNIVERSITY

കൊച്ചി , നവംബർ 26, 2025: രാജ്യത്തെ മുൻനിര ഉന്നത വിദ്യാഭ്യാസ കേന്ദ്രമായ അശോക യൂണിവേഴ്സിറ്റി , യംഗ് ഇന്ത്യ ഫെലോഷിപ്പിന്റെ 2026-27 വർഷത്തെ ബാച്ചിലേക്കുള്ള അപേക്ഷകൾ ക്ഷണിച്ചു. തിരഞ്ഞെടുക്കപ്പെടുന്ന എല്ലാ വിദ്യാർത്ഥികൾക്കും എച്ച്‌ഡിഎഫ്‌സി ബാങ്കിന്റെ സഹകരണത്തോടെ സ്കോളർഷിപ്പ് നൽകും. (Fellowship)

വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച വിദ്യാർത്ഥികൾക്കായി ഒരു വർഷം നീണ്ടുനിൽക്കുന്ന റെസിഡൻഷ്യൽ ബിരുദാനന്തര ഡിപ്ലോമ പാഠ്യപദ്ധതിയാണ് യംഗ് ഇന്ത്യ ഫെലോഷിപ്പ്. വ്യത്യസ്ത വിഷയങ്ങൾ കോർത്തിണക്കിയുള്ള പഠനരീതിയിലൂടെ മികച്ച നേതൃപാടവം, വിമർശനാത്മക ചിന്ത, പ്രശ്നപരിഹാര ശേഷി തുടങ്ങിയ കഴിവുകളുള്ളവരായി വിദ്യാർത്ഥികളെ വാർത്തെടുക്കുകയാണ് ലക്ഷ്യം. പുതിയ ബാച്ചിൽ 100 സീറ്റുകളിലേക്കാണ് പ്രവേശനമുള്ളത്.

ഏതെങ്കിലും വിഷയത്തിൽ ബിരുദമുള്ളവർക്കും, 2026 ജൂലൈ മാസത്തിനുള്ളിൽ ബിരുദം പൂർത്തിയാക്കുന്നവർക്കുമാണ് അപേക്ഷിക്കാനാവുക. പ്രായപരിധിയില്ല. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ഹോസ്റ്റൽ ഫീസ്, ഭക്ഷണം എന്നിവയ്ക്കുള്ള സഹായവും ട്യൂഷൻ ഫീസിൽ ഇളവും, സ്റ്റൈപ്പൻഡും ലഭിക്കും. മികച്ച 10 അപേക്ഷകർക്ക് 'ചാൻസലർ സ്കോളർഷിപ്പ്' ലഭിക്കും. ഇതിൽ ട്യൂഷൻ ഫീസും താമസച്ചെലവും ഉൾപ്പടെ പഠനം പൂർണ്ണമായും സൗജന്യമായിരിക്കും.

ഒന്നാം ഘട്ട അപേക്ഷകൾ സമർപ്പിക്കാനുള്ള അവസാന തീയതി 2026 ജനുവരി 19ന്. 2025 ഡിസംബർ 8-നകം ലഭിക്കുന്ന അപേക്ഷകൾ, ഇന്റർവ്യൂ ഘട്ടത്തിലേക്ക് വേഗത്തിൽ പരിഗണിക്കുന്നതാണ്.

അശോകയുടെ തുടക്കം തന്നെ യംഗ് ഇന്ത്യ ഫെല്ലോഷിപ്പിലൂടെയാണെന്നും, അതുകൊണ്ട് തന്നെ ഈ ഫെല്ലോഷിപ്പിന് സവിശേഷമായ സ്ഥാനമാണുള്ളതെന്നും, അശോക യൂണിവേഴ്സിറ്റി സ്ഥാപകനും ട്രസ്റ്റി ബോർഡ് ചെയർമാനുമായ പ്രമത് രാജ് സിൻഹ പറഞ്ഞു.

കൂടുതൽ വിവരങ്ങൾക്കും സൗജന്യമായി അപേക്ഷ സമർപ്പിക്കുന്നതിനും https://yif.ashoka.edu.in/.

Related Stories

No stories found.
Times Kerala
timeskerala.com