
കൊച്ചി:: ഹിന്ദുജ ഗ്രൂപ്പിന്‍റെ ഇന്ത്യന്‍ പതാകവാഹക കമ്പനിയും രാജ്യത്തെ പ്രമുഖ വാണിജ്യ വാഹന നിര്‍മ്മാതാക്കളുമായ അശോക് ലേയ്ലന്‍ഡ് തിരുവനന്തപുരത്ത് ലൈറ്റ് കൊമേഴ്സ്യല്‍ വാഹനങ്ങള്‍ക്കുള്ള പുതിയ ഡീലര്‍ഷിപ്പ് തുറന്നു. ഇത് കേരളത്തിലെ ആറാമത്തെ ലൈറ്റ് കൊമേഴ്സ്യല്‍ വാഹന ഡീലര്‍ഷിപ്പാണ്. പുതിയ ചാനല്‍ പാര്‍ട്ണറായ ക്യാപിറ്റല്‍ ട്രക്കുകള്‍ക്ക് തിരുവനന്തപുരത്തു വെമ്പായം, കന്യാകുളങ്ങര എന്നിവിടങ്ങളില്‍ സെയില്‍സ്, സര്‍വീസ്, സ്പെയേഴ്സ് എന്നിവയ്ക്കുള്ള സൗകര്യമുണ്ട്.
ഉപഭോക്താക്കള്‍ക്ക് മികച്ച അനുഭവം ഉറപ്പാക്കുന്നതിനായി നൂതന ഉപകരണങ്ങള്‍, 10 ക്വിക്ക് സര്‍വീസ് ബേകള്‍, അത്യാധുനിക സൗകര്യങ്ങള്‍ എന്നിവ സജ്ജീകരിച്ചിട്ടുണ്ട്. നിലവില്‍ ബഡാ ദോസ്ത്, ദോസ്ത്, സാഥി, പാര്‍ട്ണര്‍, എംഐടിആര്‍ എന്നിവ ഉള്‍പ്പെടുന്ന വിവിധ ലൈറ്റ് കൊമേഴ്സ്യല്‍ വാഹനങ്ങള്‍ ലഭ്യമാക്കുന്നു.
കേരളം എപ്പോഴും തങ്ങള്‍ക്ക് ഒരു തന്ത്രപ്രധാനമായ വിപണിയാണ്, ഇവിടെ സാന്നിധ്യം ശക്തിപ്പെടുത്തുന്നതില്‍ തങ്ങള്‍ക്ക് സന്തോഷമുണ്ട്. ദോസ്ത്, ബഡാ ദോസ്ത് ശ്രേണികളുടെയും സാഥിയുടെയും മികച്ച വിജയം എന്നത് , വാഹനങ്ങളുടെ കരുത്തും, ഉപഭോക്താക്കളുടെ വിശ്വാസവും, തങ്ങളുടെ വികസിച്ചുകൊണ്ടിരിക്കുന്ന ശൃംഖലയുടെ ശക്തിയുടെ തെളിവുമാണ്. മികച്ച ഇന്ധനക്ഷമത, മികച്ച പ്രകടനം, ഈ രംഗത്തേ മികച്ച സേവന നിലവാരങ്ങള്‍ എന്നിവയിലൂടെ, വാറന്‍റി കാലാവധി കഴിഞ്ഞതിന് ശേഷവും 70 ശതമാനം ഉപഭോക്താക്കളെ നിലനിര്‍ത്താന്‍ തങ്ങള്‍ക്ക് സാധിച്ചു. ഈ നേട്ടം തങ്ങളുടെ നെറ്റ്വര്‍ക്ക് ശക്തിപ്പെടുത്തുന്നതോടൊപ്പം, നൂതനാശയം, വിശ്വാസ്യത, ദീര്‍ഘകാല മൂല്യം എന്നിവ ഉപഭോക്താക്കള്‍ക്കും സമൂഹങ്ങള്‍ക്കും നല്‍കിക്കൊണ്ട് കേരളത്തിലെ ഗതാഗത പരിവര്‍ത്തനത്തില്‍ മുന്‍നിരയിലേക്കെത്താനുള്ള തങ്ങളുടെ കാഴ്ചപ്പാടിനെ വ്യക്തമാക്കുന്നുവെന്ന് അശോക് ലേയ്ലന്‍ഡ് ലിമിറ്റഡിന്‍റെ എല്‍സിവി ബിസിനസ് മേധാവി വിപ്ലവ് ഷാ പറഞ്ഞു.
ഏറ്റവും മികച്ച സാങ്കേതികവിദ്യയും ആകര്‍ഷകമായ വിലയും ഒത്തുചേര്‍ന്ന് ഇന്ത്യന്‍ എല്‍സിവി ഉപഭോക്താക്കളുടെ മാറിക്കൊണ്ടിരിക്കുന്ന ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായാണ് അശോക് ലേയ്ലന്‍ഡിന്‍റെ ലൈറ്റ് കൊമേഴ്സ്യല്‍ വാഹനങ്ങള്‍ അവതരിപ്പിച്ചത്. ഇന്ന് 5,50,000-ല്‍ അധികം ലൈറ്റ് കൊമേഴ്സ്യല്‍ വാഹനങ്ങള്‍ ഇന്ത്യയിലുട നീളമുണ്ട്.
പോര്‍ട്ട്ഫോളിയോ വിപുലീകരിക്കുന്നത്തിന്‍റെ ഭാഗമായി അശോക് ലേയ്ലന്‍ഡ് അടുത്തിടെ സബ്-2-ടണ്‍ വിഭാഗത്തില്‍ പ്രീമിയം എന്‍ട്രി-ലെവല്‍ എസ്സിവിയായ അശോക് ലെയ്ലാന്‍ഡ് സാഥി പുറത്തിറക്കി. പുതുതലമുറ 45 എച്ച്.പി എഞ്ചിന്‍ (110 എന്‍.എം ടോര്‍ക്ക് ശേഷിയോടെ) പ്രവര്‍ത്തിക്കുന്ന സാഥി ഈ വിഭാഗത്തില്‍ ഏറ്റവും വലിയ ലോഡിംഗ് ഏരിയയും 1,120 കിലോ ഗ്രാം വരെയുള്ള മികച്ച പേലോഡ് ശേഷിയും ഉണ്ട്. എന്‍ട്രി ലെവല്‍ ചെറു വാണിജ്യ വാഹന വിപണിയെ പുനര്‍നിര്‍വചിക്കാന്‍ രൂപകല്‍പ്പന ചെയ്തിട്ടുള്ള സാഥി ഈ രംഗത്ത് ഒരു വഴിത്തിരിവാകാന്‍ ഒരുങ്ങുകയാണ്.
അശോക് ലേയ്ലന്‍ഡിന്‍റെ പുതിയതും ശക്തവുമായ എല്‍സിവി പ്ലാറ്റ്ഫോമില്‍ നിര്‍മ്മിച്ച ആദ്യ വാഹനമാണ് ബഡാ ദോസ്ത്. ഐ2, ഐ3+, ഐ4, ഐ5, ഐ5എക്സ്എല്‍ എന്നിങ്ങനെ അഞ്ച് വകഭേദങ്ങളില്‍ ഇത് ലഭ്യമാകുന്നത്. മികച്ച പവറും മൈലേജും, ഏറ്റവും മികച്ച പേലോഡ് ശേഷിയും, ലോഡ് ബോഡി നീളവും, ലോഡിംഗ് സ്പേസും നല്‍കുന്ന 80 എച്ച്.പി ബിഎസ്6 എഞ്ചിനാണ് ഇതിന് കരുത്തേകുന്നത്. ഇത് ഓരോ ട്രിപ്പില്‍ നിന്നും കൂടുതല്‍ ലാഭം നേടാന്‍ ഉപഭോക്താക്കളെ സഹായിക്കുന്നു. കുറഞ്ഞ ടേണിംഗ് റേഡിയസും മികച്ച ഗ്രൗണ്ട് ക്ലിയറന്‍സും ഉള്ളതിനാല്‍, നഗരങ്ങള്‍ക്കുള്ളിലും പുറത്തുമുള്ള യാത്രകള്‍ക്ക് ബഡാ ദോസ്ത് ഏറ്റവും അനുയോജ്യമായ വാഹനമാണ്, കൂടാതെ എല്ലാ തരത്തിലുള്ള റോഡുകളിലും എളുപ്പത്തില്‍ ഓടിക്കാവുന്നതുമാണ്.
ദോസ്ത് ശ്രേണി വിപണിയിലെ വ്യത്യസ്ത വിഭാഗങ്ങള്‍ക്കും ആവശ്യങ്ങള്‍ക്കും അനുയോജ്യമായി ദോസ്ത് എക്സ്എല്‍, ദോസ്ത്+എക്സ്എല്‍ എന്നിങ്ങനെ വിവിധ മോഡലുകളില്‍ ലഭ്യമാണ്.
4 ടണ്‍ പേലോഡ് വിഭാഗത്തില്‍ വരുന്ന, ആധുനികവും മികച്ച ഇന്ധനക്ഷമതയുമുള്ള ഒരു ലോഡ് കാരിയറാണ് പാര്‍ട്ണര്‍. 4 ടയര്‍, 6 ടയര്‍ ഓപ്ഷനുകളില്‍ ഇത് ലഭ്യമാണ്. 10 അടി, 11 അടി, 14 അടി, 17 അടി എന്നിങ്ങനെ വിവിധ ലോഡ് ബോഡി ഓപ്ഷനുകളോടെയാണ് പാര്‍ട്ണര്‍ എത്തുന്നത്. അന്താരാഷ്ട്ര തലത്തില്‍ അംഗീകരിക്കപ്പെട്ട ഒരു വാഹന പ്ലാറ്റ്ഫോമിലാണ് പാര്‍ട്ണര്‍ നിര്‍മ്മിച്ചിരിക്കുന്നത്, കൂടാതെ പ്രശസ്തമായ ഇസഡ്ഡി30 സിആര്‍ഡിഐ എഞ്ചിനും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
പാര്‍ട്ണറിന്‍റെ അതേ പ്ലാറ്റ്ഫോമില്‍ നിര്‍മ്മിച്ച എംഐടിആര്‍ ബസ് സ്റ്റാഫ് ബസ്, സ്കൂള്‍ ബസ് എന്നീ ഓപ്ഷനുകളില്‍ ലഭ്യമാണ്. നിരന്തരം നിര്‍ത്തിയും എടുത്തുമുള്ള യാത്രകളിലും ഇത് മികച്ച മൈലേജ് നല്‍കുന്നു. എംഐടിആര്‍ സ്കൂള്‍ ബസ് എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും നിയമങ്ങളും പാലിക്കുന്നതിനോടൊപ്പം, മികച്ച യാത്രാ സുഖവും നല്‍കുന്നു.
ബഡാ ദോസ്ത്, ദോസ്ത്, സാഥി, പാര്‍ട്ണര്‍, എംഐടിആര്‍ എന്നീ വാഹനങ്ങള്‍ അശോക് ലെയ്ലാന്‍ഡിന്‍റെ അത്യാധുനിക ഹോസൂര്‍ പ്ലാന്‍റിലാണ് നിര്‍മ്മിക്കുന്നത്.
ബഡാ ദോസ്ത് ഐ3+ എക്സ്എല്‍ 10,75,000 രൂപ മുതലുള്ള ആകര്‍ഷകമായ വിലയില്‍ ലഭ്യമാണ്.
ബഡാ ദോസ്ത് ഐ5 10,45,000 രൂപ മുതലുള്ള ആകര്‍ഷകമായ വിലയില്‍ ലഭ്യമാണ്.
ബഡാ ദോസ്ത് ഐ5എക്സ്എല്‍ 10,85,000 രൂപ മുതലുള്ള ആകര്‍ഷകമായ വിലയില്‍ ലഭ്യമാണ്.
ദോസ്ത് എക്സ്എല്‍, ദോസ്ത്+എക്സ്എല്‍ 8,77,000 രൂപ മുതലുള്ള ആകര്‍ഷകമായ വിലയില്‍ ലഭ്യമാണ്.
സാഥി 7,19,999 രൂപ മുതലുള്ള ആകര്‍ഷകമായ വിലയില്‍ ലഭ്യമാണ്.
പാര്‍ട്ണര്‍ 17,80,000 മുതലുള്ള ആകര്‍ഷകമായ വിലയില്‍ ലഭ്യമാണ്.
എംഐടിആര്‍ ബസ് 27,00,000 മുതലുള്ള ആകര്‍ഷകമായ വിലയില്‍ ലഭ്യമാണ്.
വാണിജ്യ വാഹന രംഗത്ത് ഏറ്റവും വലുതും അതിവേഗം വളരുന്നതുമായ ശൃംഖലകളിലൊന്നാണ് അശോക് ലേയ്ലന്‍ഡിനുള്ളത്. 1700-ല്‍ അധികം പ്രത്യേക ഔട്ട്ലെറ്റുകളുള്ള ഇതിന്‍റെ ശക്തമായ ശൃംഖല, പ്രധാന ഹൈവേകളില്‍ ഓരോ 75 കിലോമീറ്ററിലും ഒരു അംഗീകൃത സര്‍വീസ് സെന്‍റര്‍ ഉറപ്പാക്കുന്നു.