വി​മോ​ച​ന സ​മ​ര​ക്കാ​രാ​ണെ​ന്ന പ​രാ​മ​ര്‍​ശം തങ്ങളെ വേ​ദ​നി​പ്പി​ച്ചു ; എം.​എ.​ബേ​ബി​ക്ക് തു​റ​ന്ന ക​ത്ത് എ​ഴു​തി ആ​ശാ വ​ര്‍​ക്ക​ർ​മാ​ർ

സ​ര്‍​ക്കാ​രി​ന്‍റെ ഭാ​ഗ​ത്തു നി​ന്ന് അ​നു​ഭാ​വ പൂ​ര്‍​വ​മാ​യ സ​മീ​പ​ന​മു​ണ്ടാ​യാ​ല്‍ വി​ട്ടു​വീ​ഴ്ച​യ്ക്ക് തയ്യാർ.
MA baby
Published on

തി​രു​വ​ന​ന്ത​പു​രം: ആ​ശാ​വ​ർ​ക്ക​ർ​മാ​ർ സി​പി​എം ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി എം.​എ.​ബേ​ബി​ക്ക് തു​റ​ന്ന ക​ത്ത് എ​ഴു​തി. സ​ര്‍​ക്കാ​രി​ന്‍റെ ഭാ​ഗ​ത്തു നി​ന്ന് അ​നു​ഭാ​വ പൂ​ര്‍​വ​മാ​യ സ​മീ​പ​ന​മു​ണ്ടാ​യാ​ല്‍ വി​ട്ടു​വീ​ഴ്ച​യ്ക്ക് ത​യാ​റാ​ണെ​ന്ന് ആ​ശാ​വ​ർ​ക്ക​ർ​മാ​ർ ക​ത്തി​ൽ പ​റ​യു​ന്നു.

സി​പി​എം ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യാ​യി എം.​എ. ബേ​ബി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​തി​ലു​ള്ള സ​ന്തോ​ഷം രേ​ഖ​പ്പെ​ടു​ത്തി​യാണ് കത്ത് ആരംഭിക്കുന്നത്. ത​ങ്ങ​ളു​ടെ സ​മ​ര​ത്തോ​ട് കേ​ര​ള സ​ര്‍​ക്കാ​രും പാ​ര്‍​ട്ടി​യും പു​ല​ര്‍​ത്തു​ന്ന സ​മീ​പ​നം പു​നഃ​പ​രി​ശോ​ധി​ക്ക​ണം.

സ​മ​ര​ത്തി​ന് പിന്നിൽ നിൽക്കുന്നത് വി​മോ​ച​ന സ​മ​ര​ക്കാ​രാ​ണെ​ന്ന പ​രാ​മ​ര്‍​ശം തങ്ങളെ വേ​ദ​നി​പ്പി​ച്ചു. സം​സ്ഥാ​ന ഭ​ര​ണ​ത്തി​ന് നേ​തൃ​ത്വം ന​ല്‍​കു​ന്ന പാ​ര്‍​ട്ടി​യു​ടെ അ​മ​ര​ക്കാ​ര​ന്‍ എ​ന്ന നി​ല​യി​ല്‍ ത​ങ്ങ​ളു​ടെ ആ​വ​ശ്യ​ങ്ങ​ള്‍ അം​ഗീ​ക​രി​ക്കാ​ന്‍ നടപടി സ്വീകരിക്കണം.

സ്ത്രീ ​തൊ​ഴി​ലാ​ളി​ക​ളു​ടെ അ​ന്ത​സും അ​വ​കാ​ശ ബോ​ധ​വും ഉ​യ​ർ​ത്തി​യ സ​മ​ര​മാ​ണ് ഈ സെ​ക്ര​ട്ടേ​റി​യ​റ്റി​നു മു​ന്നി​ൽ നടന്നുകൊണ്ടിരിക്കുന്നത്.ഈ ​സ​മ​ര​ത്തെ ഉ​ൾ​ക്കൊ​ള്ളു​ന്ന​തി​ൽ സ​ങ്കു​ചി​ത​മാ​യ രാ​ഷ്ട്രീ​യ പ​രി​ഗ​ണ​ന​ക​ൾ ത​ട​സ​മാ​യി​ക്കൂ​ടാ​യെ​ന്നും പറഞ്ഞ് കത്ത് അവസാനിക്കുന്നത്.

Related Stories

No stories found.
Times Kerala
timeskerala.com