
തിരുവനന്തപുരം: ആശാ വർക്കർമാർ നടത്തുന്ന രാപ്പകൽ സമരവും അനിശ്ചിതകാല നിരാഹാര സമരവും തുടരുമെന്ന് സമരസമിതി. പ്രധാനപ്പെട്ട ആവശ്യങ്ങൾ ഇപ്പോഴും നിൽക്കുന്നു.
ഓണറേറിയം കൂട്ടി നൽകാൻ തയ്യാറായ തദ്ദേശ സ്ഥാപന ഭരണാധികാരികൾക്ക് ആദരം അർപ്പിക്കാനുള്ള തീരുമാനത്തിലാണ് ആശാ പ്രവർത്തകർ. ഏപ്രിൽ 21 നാണ് തദ്ദേശ സ്ഥാപന ഭരണാധികാരികൾക്ക് ആദരം അർപ്പിക്കുക.
അതെ സമയം, തങ്ങളെ കരിവാരി തേക്കാൻ ശ്രമം നടക്കുന്നുവെന്നും ആശാ പ്രവർത്തകർ പറഞ്ഞു. സമരം നിർത്തുക അജണ്ടയിൽ ഇല്ലെന്നും പൂർവാധികം ശക്തിയായി മുന്നോട്ടു പോകുമെന്നും അവർ കൂട്ടിച്ചേർത്തു.ഓണറേറിയം വർധന ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് ആശ വർക്കേഴേസ് നടത്തുന്ന സമരം 63ആം ദിവസത്തിലേക്ക് കടന്നു.