കേരളപ്പിറവി ദിനത്തിൽ 'സമര പ്രതിജ്ഞാ റാലി'യുമായി ആശാ പ്രവർത്തകർ | Kerala Piravi

പ്രതിപക്ഷ നേതാവ് സമര പ്രതിജ്ഞാ റാലി ഉദ്ഘാടനം ചെയ്യും
ASHA workers to protest on Kerala Piravi Day
Published on

തിരുവനന്തപുരം: തങ്ങളുടെ ഓണറേറിയം വർദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് സെക്രട്ടറിയേറ്റിന് മുന്നിൽ നടത്തി വന്ന രാപ്പകൽ സമരം അവസാനിപ്പിച്ച ആശാ പ്രവർത്തകർ ഇന്ന് കേരളപ്പിറവി ദിനത്തിൽ സമരത്തിന്റെ തുടർ നടപടിയായി 'പ്രതിജ്ഞാ റാലി' നടത്തും.(ASHA workers to protest on Kerala Piravi Day)

ഇന്ന് രാവിലെ 11 മണിക്ക് സെക്രട്ടറിയേറ്റിന് മുന്നിൽ പ്രതിപക്ഷ നേതാവ് സമര പ്രതിജ്ഞാ റാലി ഉദ്ഘാടനം ചെയ്യും. തുടർന്ന് ആശാ പ്രവർത്തകർ സമര പ്രതിജ്ഞയെടുക്കും. നിരവധി സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ നേതാക്കൾ റാലിയിൽ പങ്കെടുക്കും.

ഓണറേറിയം 21,000 രൂപയായി വർദ്ധിപ്പിക്കുക, 5 ലക്ഷം രൂപ വിരമിക്കൽ ആനുകൂല്യം അനുവദിക്കുക എന്നീ പ്രധാന ആവശ്യങ്ങൾ അംഗീകരിക്കുന്നത് വരെ പ്രാദേശിക തലങ്ങളിൽ സമരം തുടരാനാണ് ആശാ വർക്കേഴ്‌സ് യൂണിയന്റെ തീരുമാനം. സമരം തുടങ്ങി ഒരു വർഷം തികയുന്ന 2026 ഫെബ്രുവരി 10-ന് തിരുവനന്തപുരത്ത് മഹാ പ്രതിഷേധ സംഗമം സംഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.

ഓണറേറിയത്തിൽ 1000 രൂപ വർധന പ്രഖ്യാപിച്ചത് നേട്ടമാണെന്ന് വിലയിരുത്തിയാണ് സെക്രട്ടേറിയറ്റിന് മുന്നിലെ രാപ്പകൽ സമരം നേരത്തെ അവസാനിപ്പിച്ചത്. എന്നാൽ, പ്രധാന ആവശ്യങ്ങൾ അംഗീകരിക്കുന്നത് വരെ പ്രതിഷേധം തുടരാൻ ഒരുങ്ങുകയാണ് ആശാ പ്രവർത്തകർ.

Related Stories

No stories found.
Times Kerala
timeskerala.com