തിരുവനന്തപുരം : സെക്രട്ടറിയേറ്റ് പടിക്കലിലെ ആശാ പ്രവർത്തകരുടെ രാപ്പകൽ സമരം 141 ദിവസങ്ങൾ പിന്നിടുന്നു. സർക്കാർ അവഗണനയ്‌ക്കെതിരെ പ്രതിഷേധം കടുപ്പിക്കാനാണ് ഇവരുടെ നീക്കം. (Asha workers protest)
ജൂലൈ, ആഗസ്റ്റ് മാസങ്ങളിൽ 1000 പ്രതിഷേധ സദസ്സുകൾ നടത്തും. സർക്കാർ നിയോഗിച്ച ഹരിത വി കുമാർ കമ്മിറ്റി ഇന്ന് സമര സമിതി നേതാക്കളിൽ നിന്നും വിവരങ്ങൾ തേടി.
ഇവർ മുന്നോട്ട് വച്ചത് 27 ഇന ആവശ്യങ്ങളാണ്. സമരം നിർത്തില്ലെന്നാണ് എം എ ബിന്ദു, എസ് മിനി എന്നിവരടക്കമുള്ള നേതാക്കൾ പറഞ്ഞത്.