തിരുവനന്തപുരം : കഴിഞ്ഞ 129 ദിവസങ്ങളായി സെക്രട്ടറിയേറ്റിന് മുന്നിൽ തങ്ങളുടെ അവകാശങ്ങൾ ആവശ്യപ്പെട്ട് സമരം നടത്തുന്ന ആശാ പ്രവർത്തകരുടെ രാപ്പകൽ സമരയാത്ര ഇന്ന് തിരുവനന്തപുരത്ത് സമാപിക്കും. (Asha workers protest)
മഹാറാലിയോടെയാണ് സമാപനം. യാത്ര നയിച്ചത് സമരസമിതി നേതാവ് എം എ ബിന്ദുവാണ്. റാലി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉദ്‌ഘാടനം ചെയ്യും.
അതേസമയം, ഇന്ന് നാഷണൽ ഹെൽത്ത് മിഷൻ ആശമാർക്ക് നിർബന്ധിത ട്രെയിനിങ് ഒരുക്കിയിരിക്കുകയാണ്. ഓൺലൈനായാണ് ഇതിൽ പങ്കെടുക്കേണ്ടത്.