തിരുവനന്തപുരം : ആശാ പ്രവർത്തകരുടെ പ്രശ്നങ്ങൾ പഠിക്കാനായി സർക്കാർ ഉന്നതതല സമിതി രൂപീകരിച്ചു. ഇതിനായി നിയോഗിച്ചിരിക്കുന്നത് വനിതാ ശിശു വികസന വകുപ്പ് ഡയറക്ടർ ഹരിത വി കുമാർ ചെയർപേഴ്സണായ സമിതിയെയാണ്. (Asha workers protest
ഓണറേറിയം, സേവന കാലാവധി എന്നിവയടക്കം പഠിച്ചതിന് ശേഷം സമിതി സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കും.
അതേസമയം, ഇതിനെതിരെ വി പി സുഹ്‌റ രംഗത്തെത്തി. ഇനിയും സർക്കാരിന് എന്താണ് പഠിക്കാനുള്ളതെന്നാണ് അവർ ചോദിച്ചത്.