
തിരുവനന്തപുരം: ആശ വർക്കേഴ്സ് സെക്രട്ടേറിയറ്റിനു മുന്നിൽ നടത്തുന്ന അനിശ്ചിതകാലസമരം അമ്പത് ദിവസം പിന്നിടുന്നു. സമരം അന്പതു ദിവസം പിന്നിടുമ്പോഴും സർക്കാരിന്റെ ഭാഗത്തു നിന്ന് അനുകൂല തീരുമാനം ഉണ്ടാകാത്തതിൽ പ്രതിഷേധം ശക്തമാണ്. സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി ഇന്ന് മുടി മുറിച്ച് പ്രതിഷേധിക്കും. സംസ്ഥാനത്തെ മറ്റ് കേന്ദ്രങ്ങളിലും ആശാ പ്രവർത്തകർ മുടിമുറിച്ച് പ്രതിഷേധത്തിൽ പങ്കാളികളാകും.